പത്തനംതിട്ട: കോന്നി ടൗണിലെ ഗതാഗത പരിഷ്ക്കരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടയില്‍ നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും.
കോന്നിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. തിരക്കേറിയ പോസ്റ്റ് ഓഫീസ് റോഡിലെ വാഹന പാര്‍ക്കിങ്ങാണ് തര്‍ക്കങ്ങള്‍ക്കിടയാക്കുന്നത്. സമാന്തര സര്‍വ്വീസ് നടത്തുന്ന ജീപ്പുകാരും ഓട്ടോറിക്ഷക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കമാണ് പരിഷ്ക്കരണം നടപ്പാക്കി ഒരുമാസം കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാത്തത്. പഞ്ചായത്ത് എടുത്തിട്ടുള്ള പൂര്‍ണ്ണമായും നടപ്പാക്കിയിട്ടില്ലെന്നും ചില തീരുമാനങ്ങള്‍ സ്വകാര്യ ൂസുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് പരാതി. നാളെ രാവിലെ 11 മുതല്‍ സ്വകാര്യ ബസ്സുകളും ജീവനക്കാരും പണിമുടക്കാനാണ് തീരുമാനം. പഞ്ചായത്ത് , പോലീസ് , മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചേര്‍ന്ന് കൊക്കൊണ്ട തീരുമാനങ്ങള്‍ ജീപ്പ്, ഓട്ടോറിക്ഷ, സര്‍വ്വീസ് നടത്തുന്നവര്‍ അട്ടിമറിക്കുകയാണെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി. ബസ്സുകളുടെ സമയത്തുതന്നെയാണ് ജീപ്പുകള്‍ ട്രിപ്പടിക്കുന്നതെന്ന് കാട്ടി ബസ് ഉടമകള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കോന്നിയില്‍ നിന്നും അതുമ്പുംകുളം, കുമ്മണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നത്. ടൗണിലെ ഗതാഗത പുനക്രമീകരണം അനുസരിച്ച് പോസ്റ്റ് ഓഫീസീസ് റോഡില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു ബസ്സുകളുടെ സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാലത്തിന് സമീപം പാര്‍ക്കു ചെയ്യേണ്ട ജീപ്പുകള്‍ അവിടേക്കുമാറ്റാന് തയ്യാറാകാതിരുന്നതോടെ ബസ്സുകളും ഇതിന് സമീപത്തായി നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കാന്‍ തുടങ്ങി. ഇതുപലപ്പോഴും ഗതാഗതക്കുരുക്കിനും സമീപത്തെ വ്യാപാരികളും ബസ്ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനും കാരണമാകുന്നു.
ഈ സാഹചര്യത്തില്‍ പാര്‍ക്കിങിന് ബസ്ബേ മാര്‍ക്കു ചെയ്തു നല്‍കണമെന്നാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം. ബസ്സു നിര്‍ത്തേണ്ട സ്ഥലത്ത് ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും പ്രയാസം സൃഷ്ടിക്കുന്നു. ഇപ്പോള്‍ ബസ്സുകള്‍ നിര്‍ത്തുന്ന ഭാഗത്ത് റോഡിന് താരതമ്യേന വീതികുറവായത് യാത്രക്കാരേയും ബുദ്ധിമുട്ടിക്കുന്നു. ഗതാഗത ക്രമീകരണത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: