ജയ മേനോന്
തൃശൂര്‍ : കലാഭവന്‍ മണി ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് ജയ മേനോനെ തിരഞ്ഞെടുത്തു.ഭ്രമ കല്‍പ്പനകള്‍ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. അമ്പതിലേറെ നാടകങ്ങളിലും നിരവധി ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കലാകാരികൂടിയാണ് ജയ മേനോന്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.സപ്തംബറില്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.അഡ്വ.പി എസ് ഈശ്വരന്,എം സി തൈക്കാട്,ഹരിഹരന് പിള്ള,സുമേഷ് എസ് മേനോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: