മഞ്ജുഷ
അന്തിക്കാട്: വ്യാഴാഴ്ച കണ്ടശ്ശാംകടവ് കനോലി കനാലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തളിക്കുളം എടശ്ശേരി സുനാമി കോളനിയില്‍ കോട്ടാറ വീട്ടില്‍ പ്രകാശന് മകള്‍ മഞ്ജുഷ (20)യുടെ മൃതദേഹമാണ് ചേറ്റുവ ചപ്ലിങ്ങാട്ട് പുഴയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ വിരിച്ച വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മഞ്ഞ ചുരിദാര്‍ ധരിച്ച യുവതി കണ്ടശ്ശാംകടവ് പാലത്തിന്റെ തെക്കേ കൈവരിയില്‍ നിന്നും കനോലി കനാലിലേക്ക് ചാടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മഞ്ഞ ചുരിദാര്‍ ധരിച്ച യുവതി നടന്നു പോകുന്ന ദൃശ്യം കണ്ടശ്ശാങ്കടവിലെ ഒരു സഹകരണ സ്ഥാപനത്തിന്റെ സിസിടിവി യില്‍ നിന്നും പോലീസ് കണ്ടെത്തിയെങ്കിലും യുവതിയെ മനസ്സിലാക്കാന്‍ കഴിഞില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിക്കാട്, വാടാനപ്പിള്ളി പോലീസും, തൃശ്ശൂര്‍ ഗുരുവായൂര്‍ അഗ്നിശമന സേനകളും, മുങ്ങല്‍ വിദഗ്ദരും സംയുക്തമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും,മൃതദേഹം കണ്ടെത്താനാവാതെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ വ്യാഴാഴ്ച വൈകീട്ട് യുവതിയെ കാണ്മാനില്ലെന്ന് പറഞ്ഞ് യുവതിയുടെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നതായും പറയുന്നു.
മൃതദേഹം ചേറ്റുവയില്കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാവക്കാട്, വാടാനപ്പിള്ളി, അന്തിക്കാട് പോലീസും ആര്‍ഡിഒയും സ്ഥലത്തെത്തി മേല്‍നടപടികള്‍ നടത്തി. മരിച്ച മഞ്ജുഷ കാഞ്ഞാണി കണ്ണാറമ്പില് ഷിബിന്ന്റെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: