തൃശൂര്‍: ലോകജനസംഖ്യാ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജനസംഖ്യാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് മുല്ലശ്ശേരി സാമൂഹ്യരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. ഖാദര്‍ മോന്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലതിക ടീച്ചര്‍ (എളവളളി) രതി എം.ശങ്കര്‍ (വെങ്കിടങ്ങ്) ജില്ലാ പഞ്ചായത്ത് അംഗം ജന്നി ടീച്ചര്‍, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. രവീന്ദ്രന്‍ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. കെ. ഉണ്ണികൃഷ്ണന്‍, മുല്ലശ്ശേരി സി.എച്ച്.സി. സൂപ്രണ്ട് ഡോ. കെ.ടി. സുജ തുടങ്ങിയവര്‍ സംബന്ധിക്കും. പാവറട്ടി വിസ്ഡം കോളേജില്‍ ഇതോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കും. പാവറട്ടി പളളി ഹാളില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചനാ മത്സരം നിമിഷ ചിത്രകാരന്‍ എങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ഫ്‌ളാഷ്‌മോബ്, ആരോഗ്യമേള, കുടുംബാസൂത്രണ ബോധവല്‍ക്കരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വെളളാനിക്കര, ഒല്ലൂര്‍, എരുമപ്പെട്ടി, വില്‍വട്ടം, കടപ്പുറം, തോളൂര്‍ എന്നീ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ പക്ഷാചരണത്തിന്റെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: