സേവാഭാരതി കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ ആരംഭിച്ച വിവേകാനന്ദ മെഡിക്കല്‍ സ്റ്റോറിന്റെ ഉല്‍ഘാടനം ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നിര്‍വഹിക്കുന്നു.
കോടാലി: സമൂഹത്തില്‍ കഷ്ടപ്പെടുന്നവരെ കണ്ടെത്തി കൈപിടിച്ചുയര്‍ത്തി സമന്മാരാക്കുക എന്നതാണ് യഥാര്‍ത്ഥ മാനവ ധര്‍മ്മമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. അസമത്വത്തില്‍ നിന്ന് സമത്വത്തിലേക്ക് എന്നതാവണം നമ്മുടെ ചിന്ത.ധനം സമ്പാദിച്ചാല്‍ ധനികനാവാം,ആ ധനം കൊണ്ടു മറ്റുള്ളവര്‍ക്ക് കൂടി ഉപകാരമുണ്ടാകുമ്പോഴാണ് ഒരാള്‍ ധന്യനായിത്തീരുന്നതെന്ന് അദ്ധേഹം ഉല്‍ബോധിപ്പിച്ചു.പാവപ്പെട്ട രോഗികള്‍ക്ക് വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കുക എന്ന ഉദ്ധേശത്തോടെ സേവാഭാരതി കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ ആരംഭിച്ച വിവേകാനന്ദ മെഡിക്കല്‍ സ്റ്റോറിന്റെ ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുമ്മനം. സേവാഭാരതി വെബ്സൈറ്റിന്റെ ഉല്‍ഘാടനം മൂന്നുമുറി സെന്റ് ജോണ്‍ പള്ളി വികാരി ഫാദര്‍ വര്‍ഗീസ് പാലത്തിങ്കല്‍ നിര്‍വഹിച്ചു.സേവാഭാരതി കോടാലി യൂണിറ്റ് പ്രസിഡന്റ് പി.ആര്.ചന്ദ്രന് അധ്യക്ഷത വഹിച്ചു.ആര്.എസ്.എസ്.ജില്ലാ സംഘചാലക് എന്‍.പി.മുരളി,കോടാലി മഹല്ല് കമ്മറ്റി പ്രസിഡന്റ് വി.കെ.സിറാജുദ്ധീന്,വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് പി.ജി.രഞ്ജിമോന്‍,വാര്‍ഡ് മെമ്പര്‍ സന്ധ്യ സജീവന്,ഡോക്ടര്‍.ജോസഫ് കട്ടക്കയം, ആര്‍എസ്എസ് ജില്ലാകാര്യവാഹ് കെ.ആര്. ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ബി.ദിലീപ് സ്വാഗതവും പി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: