തൃശൂര്‍: മലപ്പുറം ,കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ തുടര്‍ച്ചയായി ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്കും രോഗം പിടിപെടാനുളള സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്ത് ഗവ.ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തൃശ്ശൂര്‍ ജില്ലാ ഘടകം അംഗങ്ങളായ ഡോക്ടര്‍മാര്‍ക്ക് ഡിഫ്തീരിയയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നല്കുന്നു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തിന് ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ.ഉണ്ണികൃഷ്ണന് കുത്തിവയ്പ്പ് എടുത്തു കൊണ്ട് ക്യാമ്പ് ഉത്ഘാടനം ചെയ്യും.
പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ച് അസത്യ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ പിന്തിരിപ്പിക്കുന്ന വാക്സിന് വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കാനുളള സര്‍ക്കാര്‍ നടപടിക്ക് പിന്തുണ നല്കാന് കെ.ജി.എം.ഒ.എ തീരുമാനിച്ചു്. വാക്സിനുകളോടുളള ഭയപ്പാടകറ്റാനാണ് ഡോക്ടര്‍മാര്‍ തന്നെ കൂട്ടത്തോടെ കുത്തിവയ്പ്പ് എടുക്കുവാന്‍ മുന്നോട്ട് വരുന്നതെന്ന്
കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി പസിഡന്റ്ഡോ.രമേഷ് കുമാര്‍. പി.പി.,സെക്രട്ടറി ഡോ.പ്രവീണ്‍ മറുവന്ചേരി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: