ഇരിങ്ങാലക്കുട: കൂടിയാട്ടം ഗുരുകുലസമ്പ്രദായത്തില്‍ അഭ്യസിപ്പിക്കുന്ന ഏക ഗുരുകുലമായ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലം ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. അമ്മന്നൂര്‍ ജന്മശജതാബ്ദി ആഘോഷവളയിലാണ് കുമ്മനം ഗുരുകുലം സന്ദര്‍ശിച്ചത്. സര്‍ക്കാരുകളുടെ സഹായമില്ലാതെ വന്‍പ്രതിസന്ധി നേരിടുന്ന കൂടിയാട്ടം കലാരൂപത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനും നടപടിയുണ്ടാവണം. അദ്ദേഹം പറഞ്ഞു. കൂടിയാട്ടകലാകാരന്മാര് നേരിടുന്ന പ്രശനങ്ങളും കുമ്മനം നേരിട്ട് ചോദിച്ചറിഞ്ഞു. കൂടിയാട്ടം മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അടങ്ങിയ നിവേദനം കൂടിയാട്ട കുലപതി വേണുജി കുമ്മനത്തിനു നല്കി.
വേണുജി, അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, രജനീഷ് ചാക്യാര്‍, സൂരജ് നമ്പ്യാര്‍, നാരായണന് നമ്പ്യാര്‍, അപര്ണ്ണനങ്ങ്യാര്, കപില വേണുജി തുടങ്ങിയവരും കലാകാരന്മാരും കുമ്മനത്തെ സ്വീകരിച്ചു. പ്രശ്നങ്ങള്‍ പഠിച്ച് സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം ഉണ്ടാക്കുമെന്ന് കുമ്മനം ഉറപ്പുനല്‍കി. ജില്ല പ്രസിഡണ്ട് എ.നാഗേഷ്, ആര്‍എസ്എസ് സംസ്ഥാന സഹകാര്യവാഹ് പി.എന്‍. ഈശ്വരന്, തപസ്യ കലാസഹിത്യവേദി സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ്, നിയോജകമണ്ഡലം പ്രസിഡണ്ട് ഇ.മുരളീധരന്, വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: