കല്‍പ്പറ്റ : ബാങ്ക് ജോലികള്‍ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ പ്രാപ്തരാക്കാനായി സൗജന്യപരിശീലനക്ലാസുകള് നല്കുന്നു. കേരളാ ഗ്രാമീണ്‍ ബാങ്ക് എസ്.സി/എസ്.ടി സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്റെയും കേരളാ ഗ്രാമീണബാങ്കിന്റെയും ആഭിമുഖ്യത്തിലാണ് പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ജില്ലയിലെ തൊഴില്‍രഹിതരായ വിദ്യാസമ്പന്നര്‍ക്ക് ഐ.ബി.പി.എസ്. പരീക്ഷക്ക് പരിശീലനം നല്കാന് ക്ലാസുകള്‍ നല്‍കുന്നത്. നിലവില്‍ ബാങ്കുകളില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആ ഒഴിവുകള്‍ നികത്തുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്കി വരുന്നുണ്ട്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുന്നതിനായി ഈ മാസം 23ന് രാവിലെ 10ന് ആനപ്പാലം എമിലി റോഡിലുള്ള ഐ.സി.എസ്. സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:9961756527, 9447700116. പത്രസമ്മേളനത്തില്‍ എസ്സി/എസ്ടി സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറി ബൈജു രാജ്, പ്രസിഡന്റ് സുരേന്ദ്രന്, ജോയിന്റ് സെക്രട്ടറി നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: