വണ്ണപ്പുറം: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ വണ്ണപ്പുറത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഒരുദിവസം നൂറിലധികം രോഗികള്‍ വരുന്ന ആശുപത്രിയില്‍ ആകെ ഒരു ഡോക്ടറാണ് ഉള്ളത്. മെഡിക്കല്‍ ഓഫീസര്‍ എന്ന ബോര്‍ഡുളള ക്യാബിനില്‍ ഒരിക്കലും ഡോക്ടറില്ല. മുള്ളരിങ്ങാട്, പട്ടയക്കുടി, ആനക്കുടി, വെള്ളള്ള് എന്നിവടങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്. നിലവിലുള്ള ഒരു ഡോക്ടറെക്കൊണ്ട് എല്ലാ രോഗികള്‍ക്കും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വേണ്ടപ്പെട്ട അധികാരികളെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
















