ചെറുതോണി: കാര്‍ മുച്ചക്രവാഹനത്തിലിടിച്ച് വികലാംഗന് ഗുരുതരമായി പരിക്കേറ്റു. ചെറുതോണി ചിലമ്പില്‍ ബാബു ജോസഫ് (48) നാണ് പരിക്കേറ്റത്. ഇന്നലെ 11 മണിയോടെ ഇടുക്കിക്കും ചെറുതോണിക്കുമിടയില്‍ പാര്‍ക്കിനു സമീപമാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ ബാബു സഞ്ചരിച്ചിരുന്ന മുച്ചക്രവാഹനത്തെ ഇടിച്ചു വീഴ്‌ത്തി. ഏകദേശം 10 മീറ്ററോളം കാര്‍ മുച്ചക്രവാഹനത്തെ പിന്നോട്ട് തള്ളിക്കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ബാബുവിന് ഗുരുതരമായി പരിക്കേറ്റു. വാഹനവും പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
















