തൊടുപുഴ: നഗരമധ്യത്തില്‍ ടാര്‍ വീപ്പയില്‍ കൊതുക് വളരുന്നു. കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപ്പാസിലെ പമ്പിന് സമീപമാണ് ടാര്‍വീപ്പയില്‍ വെള്ളം കെട്ടികിടന്ന് കൊതുക് വളരുന്നത്. ഒരുമാസത്തോളമായി 25ഓളം വരുന്ന വീപ്പയില്‍ വെള്ളം കെട്ടകിടക്കുകയാണ്. സമീപത്ത് എത്തുമ്പോള്‍ രൂക്ഷ ഗന്ധവും ഉണ്ട്. റോഡ് പണിക്ക് കൊണ്ടുവന്ന ടാറാണ് ഇത്തരത്തില്‍ ഇവിടെ നിരത്തി വച്ചിരിക്കുന്നത്. ജില്ലയില്‍ പ്രത്യേകിച്ചും തൊടുപുഴയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ കൊതുകിനെ വളര്‍ത്തുന്നത്. ജില്ലയില്‍ ഇതുവരെ നൂറിലധികം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കൊതുകള്‍ക്ക് വളരുന്നതിന് സാഹചര്യ വര്‍ദ്ധിക്കുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുത്ത് കൊതുക് വളരുന്നതിനുള്ള സാഹജര്യം ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
















