ഒറ്റപ്പാലം: അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു ഗതാഗതം സുഗമമാക്കാനുള്ള ‘ഓപറേഷന് അനന്ത’യുടെ ഭാഗമായി അടുത്തയാഴ്ച നോട്ടീസ് നല്‍കും. സര്‍വേ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്തു കയ്യേറ്റങ്ങള്‍ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ നഗരത്തില്‍ വീണ്ടും റവന്യൂ വകുപ്പ് രണ്ടാംവട്ടവും പരിശോധന നടത്തി. സ്ഥലം കയ്യേറിയതായി കണ്ടെത്തുന്നവര്‍ക്കു നോട്ടീസ് നല്കുന്നതിനു മുന്നോടിയായാണു പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏഴു ദിവസത്തിനകം തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് കയ്യേറ്റങ്ങള്‍ സ്വമേധയാ പൊളിച്ചുനീക്കാന്‍ ഒരാഴ്ചത്തെ സമയവും അനുവദിക്കും. ഇതിനു ശേഷമാകും സര്‍ക്കാര്‍ നടപടികള്‍. ഉപാധികളോടെ അനുവദിച്ച പട്ടയങ്ങളുള്ള ഭാഗങ്ങളിലെ 23 സെന്റ് ഭൂമിയാണു തിരിച്ചുപിടിക്കുന്നത്. സംസ്ഥാന പാതയില്‍ ന്യൂബസാര്‍ മുതല്‍ തെന്നടി ബസാര്‍ വരെയുള്ള ഭാഗത്തെ 35 കയ്യേറ്റങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് 23 സെന്റ് ഭൂമി. 47 വ്യാപാരികളുടെ കൈകളിലാണിതെന്നും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: