പാലക്കാട്: ഒലവക്കോട് ആലങ്കോട് സ്വദേശി മനൂപി (25)നെ അക്രമിച്ച പണവും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയ വെസ്റ്റ് യാക്കര സൂഭാഷ് എന്ന കണ്ണന് (30), കൊട്ടേക്കാട് രങ്കന് (31), കൊപ്പം ഷിബിന്‍ 19 എന്നിവരെ നോര്‍ത്ത് എസ് ഐ മുരുകനും സംഘവും അറസ്റ്റു ചെയ്തു.
ടൗണില്‍ എ സി വി ചാനലില്‍ ക്യാമറമാനായി ജോലി ചെയ്യുന്ന മനൂപ് ജോലി കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ശകുന്തളാ ജംഗ്ഷനിലുള്ള റെയില്‍വേ മേല്‍പ്പാലത്തിലൂടെ പോകുമ്പോഴാണ് മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെട്ടത്. മാറിപ്പോവാന്‍ തുടങ്ങിയ മനൂപിനെ പിന്തുടര്ന്ന് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കൈയിലുണ്ടായിരുന്ന പേഴ്സും, മൊബൈല്‍ ഫോണും ബലമായി പിടിച്ച് വാങ്ങി സംഘം രക്ഷപ്പെടുകയായിരുന്നു.
പിന്നീട് നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സുഭാഷിനെയും രങ്കനെയും പട്ടിക്കര ബൈപ്പാസില്‍ വെച്ചും ഷിബിനെ സ്റ്റേഡിയം ബസ് സ്റ്റാന്റിനടുത്തു വെച്ചുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണും പേഴ്സും പോലീസ് കണ്ടെടുത്തു. പ്രതികളിലൊരാളായ രങ്കന് വേറെയും മോഷണ കേസിലെ പ്രതിയാണ്.
നോര്‍ത്ത് എസ് ഐ ടി സി മുരുകന്, ക്രൈം സ്ക്വാഡംഗങ്ങളായ സി പി ഒമാരായ നന്ദകുമാര്‍, ആര് കിഷോര്‍, ആര് വിനീഷ്, എസ് ഐ രവീന്ദ്രന്, സി പി ഒ രതീഷ്കുമാര്‍ എന്നിവരാണ് പ്രതികളെ അ
പ്രതികരിക്കാൻ ഇവിടെ എഴുതുക: