കൊല്ലങ്കോട്: പുതുനഗരം പഞ്ചായത്തിലെ വിരിഞ്ചിപ്പാടം കാരാട്ടു കൊളുമ്പിലെ കുളം പുനരുദ്ധീകരണത്തില് വ്യാപക അഴിമതി നടന്നതായി പരാതി നല്കിയ മാങ്ങോട്ടില്‍ സിഎംഎ ജമാലിന് കരാറുകാരന്റെ വധഭീഷണി. 36 ലക്ഷം രൂപ ചെലവില്നബാര്ഡിന്റെ ഫണ്ടുപയോഗിച്ചാണ് കുളത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തുന്നത്. കുളത്തിന്റെ പണികള്‍ തുടങ്ങിക്കഴിഞ്ഞതു മുതല്‍ വ്യാപകമായ പരാതികള്‍ കമ്മറ്റി അംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു.
കുളത്തിലെ മണ്ണ് കച്ചവടം നടത്തിയളും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളില്‍ നിക്ഷേപിച്ചതും കമ്മറ്റി അംഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പിനിടയായി. നിര്‍മ്മാണത്തിലെ അപാകത മൂലം കുളത്തിന്റെ ഒരു ഭാഗം കഴിഞ്ഞ മാസം തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും അന്യോഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്കി. വിജിലന്‍സ് 155/16 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ കുളത്തിന്റെ വടക്കുഭാഗത്തെ കരിങ്കല്‍ ഭിത്തി തകര്‍ന്നു വീണത് നിര്‍മ്മാണത്തിലെ അഴിമതിയും അശാസ്ത്രീയ നിര്‍മാണവും മൂലമാണെന്ന് ദൃശ്യമാധ്യമങ്ങള്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞതും റവന്യൂ സ്ക്വാഡ് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കുളം നിര്‍മ്മാണത്തിലെ അഴിമതികളും പുതുനഗരം എം.എച്ച്.എസ്.എസ് റോഡിലെ കുളം നികത്തി കെട്ടിടം പണിയുന്നതും ഉദ്യോഗസ്ഥരോടു പറഞ്ഞതിലും അരിശംപൂണ്ട കുളത്തിന്റെ കരാറെടുത്ത പ്രശാന്തും സംഹാദരന്‍ നിഷാന്ത് ശശാന്ത് ഷിബിനും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അസഭ്യങ്ങള്‍ പറയുകയും ടിപ്പര്‍ കയറ്റി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ജില്ലാപോലീസ് സൂപ്രണ്ടിന് സി.എം.എ ജമാല്‍ പരാതി നല്കി.
കാരാട്ട്കൊളുമ്പിലെ കുളം പുനര്‍നിര്‍മ്മാണത്തിലെ അഴിമതികള്‍ പുറത്തു കൊണ്ടുവരണമെന്നും രാഷ്ട്രീയ സ്വാധീനത്തിനെ വഴങ്ങാതെ വിജിലന്‍സ് അന്വോക്ഷണം നടത്തി അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സി.എം.എ ജമാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: