ഇരിങ്ങാലക്കുട : ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തുന്ന നാലമ്പലതീര്ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ അടുത്തിരിക്കെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് ഭാരവാഹനങ്ങളും ചെറുവാഹനങ്ങളും വന്നുപോകുന്ന റോഡുകള്‍ ടാര്‍ പെളിഞ്ഞ് ശോചനീയാവസ്ഥയിലാണ്. സമഗ്ര കുടിവെള്ള പദ്ധതിക്കായി പെളിച്ച പടിയൂര്‍ മതിലകം റോഡ് റീടാര്‍ ചെയ്ത ദിവസങ്ങള്‍ക്കകം തകര്‍ന്ന് അപകടാവസ്ഥയിലായിരിക്കുകയാണ്. പായമ്മല്‍ പാലത്തിന്റെ ബലക്ഷയം അധികൃതര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. റോഡിന്റെ ശോചനീയാവസ്ഥക്ക് ഉത്തരവാദികളായ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനൂപ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ബിനോയ് കോലാന്ത്ര, സജി ഷൈജുകുമാര്‍, ഷിതിരാജ്, ജിനചന്ദ്രപ്രസാദ്, അജയന് പൊന്നംമ്പിള്ളി, പവിത്രന് കൊല്ലംമ്പറമ്പില് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: