തൃശൂര്‍ : മദ്യലഹരിയില്‍ റോഡില്‍ നിന്ന് കാറുകള്‍ തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മലപ്പുറം സ്വദേശി മുണ്ടുപറമ്പ് പള്ളിയാളി പീടികയില്‍ വിനു (33) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മദ്യലഹരിയില്‍ യുവാവ് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപമുള്ള റോഡില്‍ നിന്ന് കാറുകള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു.
അറിഞ്ഞെത്തിയ പോലീസുകാരെ ഇയാള്‍ അക്രമിച്ചു. കയ്യൊടിഞ്ഞ പോലീസുകാരന്‍ ഷൈജുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഈസ്റ്റ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ കീഴ്‌പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: