കല്‍പ്പറ്റ : പിണറായി ഗവണ്മെന്റിന്റെ ആദ്യത്തെ ബജറ്റ് വയനാട് ജില്ലയ്ക്ക് പരിപൂര്‍ണ്ണ നിരാശ നല്കുന്ന ബജറ്റാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.
കാര്‍ഷിക മേഖലയെയും ആരോഗ്യമേഖലയെയും വിദ്യാഭ്യാസമേഖലയെയും പരിപൂര്‍ണ്ണമായി അവഗണിച്ച ബജറ്റിനെ കുറിച്ച് ജില്ലയിലെ ഇടതുപക്ഷ എം.എല്‍.എ മാര്‍ നയം വ്യക്തമാക്കണം. മെഡിക്കല്‍ കോളേജിന്റെ പേരില്‍ വോട്ട് നേടി വിജയിച്ച ജനപ്രതിനിധികള്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചതിന്റെ തെളിവാണ് ഇടതു സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മെഡിക്കല്‍ കോളേജിന് ഒരു രൂപപോലും വകയിരുത്താത്. കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്കുന്ന ബജറ്റാണ് എന്ന് അവകാശപ്പെടുമ്പോഴും പ്രക്യതി ക്ഷോഭത്തില്‍ കോടി കണക്കിന് രൂപയുടെ കൃഷികള്‍ നശിച്ച വയനാട്ടിലെ കര്ഷകന് ആശ്വാസം നല്കുന്ന ഒരു പ്രഖ്യാപനവും ഈ ബജറ്റിലില്ല.
പുതിയ നിയമനങ്ങള്‍ നടപ്പിലാക്കേണ്ടതില്ല എന്ന തിരുമാനം കുത്തഴിഞ്ഞു കിടക്കുന്ന ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വയനാട്ടിലെ ആദിവാസിവിഭാഗങ്ങളെ പൂര്‍ണ്ണമായും തഴഞ്ഞ ബജറ്റാണ് ഇടതു സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: