മുട്ടില്‍ : മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും സഹകാര്‍ ഭാരതി വയനാടി ന്റെയും നേതൃത്വത്തില്‍ ജില്ല യില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീയും സ്വശ്രായ സംഘങ്ങള്‍ക്കുള്ള ഏകദിന പഠന ശിബിരം നാളെ രാവിലെ10 മണി മുതല്‍ നാല് മണി വരെ മുട്ടില്‍ സ്വാമി വിവേകാന്ദ മെഡിക്കല്‍ മിഷന് ഹാളില്‍ നടക്കും.
പരിപാടിയില്‍ വനിത പുരുഷ സ്വശ്രായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് വിവിധ തൊഴില്‍ പരിശീലനം, പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കും. സ്വയം അറിയൂ സ്വാശ്രയരായിത്തീരൂ എന്ന സന്ദേശവുമായി നടത്തുന്ന പരിപാടിയില്‍ സ്വാശ്രയ സംഘത്തിലെ ഭാരവാഹികളടക്കം അഞ്ച് പേര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങ ള്‍ക്ക് ഫോണ്‍ : 9544816795, 9544502040
പ്രതികരിക്കാൻ ഇവിടെ എഴുതുക: