കുന്നത്തൂര്‍: ശാസ്താംകോട്ട പനപ്പെട്ടിയിലും പരിസരപ്രേദേശങ്ങളിലും പേപ്പട്ടിയുടെ ആക്രമണത്തില്‍ വഴിയാത്രക്കാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു.
ഇത് കൂടാതെ നിരവധി തെരുവ്‌നായ്‌ക്കള്‍ക്കും വളര്‍ത്തുനായ്‌ക്കള്‍ക്കും കടിയേറ്റത് പ്രദേശത്ത് ആശങ്ക പരത്തിയിരിക്കുകയാണ്. ഇന്നലെ രാവിലെ ആണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. കന്നുകാലികള്‍ ഉള്‍പ്പെടെ വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയമുണ്ട്. അനധികൃത അറവുശാലകളിലെ മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ വ്യാപകമായി തള്ളുന്നത് തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. തെരുവ്‌നായ നിയന്ത്രണത്തിന് പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടിയേറ്റവര്‍ ശാസ്താംകോട്ട തലൂക് ആശുപത്രിയില്‍ ചികിത്സ തേടി.
















