പനമരം : പനമരത്തെ പുതുക്കി പണിത കംഫര്‍ട്ട് സ്റ്റേഷന് ഉടനെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റും യാത്രക്കാരായ ചിലരും ചേര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ഇതിനിടയില്‍ ക്ഷുഭിതരായ നാട്ടുകാര്‍ പ്രസിഡന്റിനോട് ക്ഷോഭിച്ച് സംസാരിച്ചത് വാക്ക് തര്‍ക്കത്തിന് കാരണമായി.
കഴിഞ്ഞ പൊളിച്ച കംഫര്‍ട്ട് സ്റ്റേഷന് ബദലായി പണിത കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടും തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ പിറകിലുളള കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ചത് കാരണം നൂറ് കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുളള യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ബില്‍ഡിംഗ് പണി പൂര്‍ത്തീകരിച്ചെങ്കിലും മുറ്റം ഇന്റര്‍ ലേക്ക് ചെയ്യുന്നതിനുളള താമസമാണ് തുറന്ന് പ്രര്ത്തിക്കാന് തടസ്സമായി നില്‍ക്കുന്നത്. പഞ്ചായത്ത് അധീനതയിലുളള സ്ഥലം അതിര് നിര്‍ണ്ണയിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാലതാമസം വരുത്തിയതാണ് കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. ഈ തടസ്സം നീക്കി 30ാം തീയതിക്കകം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുളള സാഹചര്യം ഉറപ്പ് വരുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാര മായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: