മാള: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടിയിരുന്ന 12 കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഏഴെണ്ണവും സര്‍വീസ് നിര്‍ത്തി. ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. അതേസമയം സ്വകാര്യ ബസ്സ് ലോബിക്കുവേണ്ടിയുള്ള കെഎസ്ആര്‍ടിസിക്കാരുടെ ഒത്താശയാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കുന്നു. തൃശൂര്‍ ഡെപ്പോയിലെ ഏറ്റവും കൂടുതല്‍ കളക്ഷനുള്ള റൂട്ടുകളില്‍ ഒന്നാണ് കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നാട്ടിക മണ്ഡലങ്ങളിലൂടെയാണ് ഇവ ഓടിയിരുന്നത്. കൊടുങ്ങല്ലൂരില്‍ നിന്നു മൂന്നും ഇരിങ്ങാലക്കുട തൃശൂര്‍ ഡിപ്പോകളില്‍ നിന്ന് രണ്ടും വീതമാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഇവയെല്ലാം വളരെ ലാഭകരമായ സര്‍വീസുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: