തൃശൂര്‍: ബൈക്ക് ഇടിച്ചുവിഴ്ത്തി സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷണ സംഘത്തെ വീണ്ടും വിപുലികരിച്ചു. സിറ്റി പോലിസ് കമ്മിഷണര്‍ ഡോ. ജെ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് എട്ട് സംഘങ്ങളായി അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന, മോഷ്ടാക്കളില്‍ ഒരാള്‍ മലയാളം സംസാരിക്കുന്നയാളും യാത്ര ചെയ്ത കാറിന്റെ നിറവും, നമ്പറും സിസിടിവിയില്‍ കണ്ടെത്തിെയങ്കിലും കൃത്യമായി തെളിഞ്ഞിരുന്നില്ല. എന്നാല്‍ സംഭവം കണ്ട വിദ്യാര്‍ത്ഥിയുടെ മൊഴി പ്രകാരം പോലീസിന് അന്വേഷണം ശക്തമാക്കാന്‍ സഹായമായിരിക്കുകയാണ്. കൃത്യമായ പദ്ധതി തയ്യറാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിട്ടുളളത്, സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന തെരുവ് വിളക്കുകളും സമീപ വീടിന്റെ ലൈറ്റുകളും മോഷ്ടാക്കള്‍ നശിപ്പിചിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്, മുന്‍ നിശ്ചയപ്രകാരമാണ് ഇത് ചെയ്തിട്ടുളളത്, ആക്രമണം നടന്ന സ്ഥലത്ത് ഇതു മൂലം ഇരുട്ടായിരുന്നു. തൃശൂര്‍ വെസ്റ്റ് സി.ഐ. വി.കെ.രാജു, നെടുപുഴ എസ്.ഐ. ഷാജി, ഷാഡോ പോലീസ് എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്, എറണാകുളം, മലപ്പുറം, കോഴിക്കോട്, തമിഴ്നാട് എന്നിവടിങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: