ചാലക്കുടി: അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള വലിയ നാടുമാവ് മുറിച്ച് നീക്കുവാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ലേലം മാറ്റി വെച്ചു. കൊരട്ടി അന്നമനട റൂട്ടിലുള്ള ചെറുവാളൂര്‍ മൃഗാശുപത്രി സ്റ്റോപ്പിലുള്ള വലിയ നാട്ടു മാവാണ് മുറിച്ച് മാറ്റുന്നതിനായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ശ്രമിച്ചത്. വര്‍ഷങ്ങളായി റോഡരിക്കില്‍ യാത്രക്കാര്‍ക്ക് തണലേക്കി നില്ക്കുന്ന വലിയ മാവാണ് സ്വാകാര്യ വ്യക്തികളുടെ താല്പര്യത്തിനായി വെട്ടിമാറ്റുവാന്‍ ശ്രമിക്കുന്നത്.
പൊതുമരാമത്ത് വകുപ്പാണ് ലേലം മാറ്റി വെച്ചത്. വനം വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അവര്‍ പൊതുമരാമത്ത് വകുപ്പിനോട് മാവ് ലേലം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചത്.എന്നാല്‍ പ്രകൃതി സംരക്ഷണവേദി അടക്കമുള്ളവര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടര്‍ നടപടികള്‍ എടുക്കുന്നതിന് മുന്‍പായി പ്രകൃതി സംരക്ഷണവേദി നേതാക്കളെ അറിയാക്കാമെന്ന് സമ്മതിച്ചതായി പ്രകൃതി സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി പി.എന്‍.അശോകനേയും,കാടുകുറ്റി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വി.അജീഷിനേയും അറിയിച്ചു.
പരാതികള്‍ ഉയര്‍ന്നതിനാല്‍ ലേലം മാറ്റി വെച്ച വിവരം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സോഷ്യല്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: