തൃശൂര്‍: കാലവര്‍ഷത്തെ തുടര്‍ന്നുളള കെടുതിയില്‍ ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 2 പേര് മരിച്ചതായും 1.48 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ട്. തലപ്പിളളി, മുകുന്ദപുരം താലൂക്കുകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 95 വീടുകള്‍ക്ക് ഭാഗികമായ നാശം സംഭവിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ മാത്രം ആകെ 19.51 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുളളത്.
കാര്‍ഷിക മേഖലയില്‍ ആകെ 1.29 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുളളതായാണ് കണക്ക്. മുന്നൂറിലധികം തെങ്ങുകള്‍ക്ക് നാശം നേരിട്ട ഇനത്തില്‍ 8.16 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിട്ടുളളത്.
കാര്‍ഷിക മേഖലയില്‍ ആകെ 1.29 കോടി രൂപയുടെ നടഷ്ടം സംഭവിച്ചിട്ടുളളതായാണ് കണക്ക്. മുന്നൂറിലധികം തെങ്ങുകള്‍ക്ക് നാശം നേരിട്ട ഇനത്തില്‍ മാത്രം 8.16 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിട്ടുളളത്. കവുങ്ങ് കൃഷിമേഖലയില്‍ 1.93 ലക്ഷം രൂപയുടെയും റബറിന്റെ കാര്യത്തില്‍ 4.75 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുളളത് വാഴകൃഷിക്കാണ്. ആകെ 91.80 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. പച്ചക്കറി കൃഷിയില്‍ 6.75 ലക്ഷം രൂപയുടെയും നെല്‍കൃഷിയില്‍ 7.50 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 6.81 ലക്ഷം രൂപയുടെ നഷ്ടം ജില്ലയിലെ ജാതികൃഷിക്കാര്ക്കും ഉണ്ടായതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: