പുല്പള്ളി : പുല്പള്ളി മുള്ളന്‍കൊല്ലി ടൗണുകളില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുല്‍പ്പള്ളിയിലും മുള്ളന്കൊല്ലിയിലുമുള്ള വിവിധ കച്ചവട സ്ഥാപനങ്ങളില്‍ മോഷണം നടന്നു. മുള്ളന്‍കൊല്ലി ടൗണില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ട് തവണ മോഷണം നടന്നു.
പുല്‍പ്പള്ളി ടൗണില്‍ കഴിഞ്ഞ ദിവസം ജോസ് തീയേറ്റര്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പൂട്ട് തകര്‍ത്തും മറ്റുമായിരുന്നു മോഷണം. മുള്ളന്‍കൊല്ലി ടൗണില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്താണ് മോഷണത്തിന് കാരണമായി പറയുന്നത്. പുല്പള്ളി പോലിസ് സ്റ്റേഷന് പരിസരത്തുനിന്നും 200 മീറ്റര്‍ അകലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നത്. കച്ചവടക്കാര്‍ ഭീതിയിലാണിപ്പോള്‍. വര്‍ദ്ധിച്ചുവരുന്ന മോഷണ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: