മാനന്തവാടി: ഓടിക്കൊണ്ടിരിക്കേ കാര്‍ കത്തിനശിച്ചു. കുഞ്ഞോം സ്വദേശി പന്നിയോടന്‍ നാസറിന്റെ കെഎല്‍ 18 ക്യു 2425 നമ്പര്‍ ഇന്നോവ കാറാണ് കത്തിനശിച്ചത്.
മാനന്തവാടി പാണ്ടിക്കടവിലാണ് സംഭവം. ഇന്നലെ വൈകുന്നേരം നാലോടെ പാണ്ടിക്കടവ് കല്ലോട് റൂട്ടില്‍ അമ്പലവയല്‍ ജംഗ്ഷന് സമീപമാണ് സംഭവം. കുഞ്ഞോത്തുള്ള വീട്ടിലേക്ക് പോകുന്നതിനിടയില്‍ വഴിമധ്യേ സ്റ്റീയറിംഗ് വീലിന് സമീപത്ത് നിന്നും പുക ഉയരുകയായിരുന്നു. ഉടന്‍ വാഹനം റോഡരികിലേക്ക് മാറ്റി നിര്‍ത്ത് ബോണറ്റ് പൊക്കി നോക്കയപ്പോഴേക്ക് കാറിന്റെ ഉള്‍ഭാഗത്ത് മുന്‍വശത്ത് നിന്നും തീ ആളിപടരുകയായിരുന്നത് കണ്ടതെന്ന് വാഹനത്തിലുണ്ടായിരുന്ന പന്നിയോടന്‍ നാസര്‍ പറഞ്ഞു. മിനിട്ടുകള്‍ക്കുള്ളില്‍ കാര്‍ മുഴുവനായും അഗ്നി വിഴുങ്ങുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: