മാനന്തവാടി : നിര്‍ദിഷ്ട ശ്രീചിത്തിര മെഡിക്കല്‍ സെന്ററിന്റെ യൂണിറ്റ് വയനാട്ടില്‍ സ്ഥാപിക്കാനുളള ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തെങ്കിലും ഭൂമി ഇന്‍സ്റ്റിസ്റ്റിയൂട്ട് അധികൃതര്‍ക്ക് കൈമാറാനുളള നടപടികള്‍ പിന്നെയും വൈകുന്നു. ഏറ്റെടുത്ത ഭൂമിയില്‍ കച്ചവടം നടത്തിവരുന്ന സ്വകാര്യ വ്യകതി ഹൈക്കോടതിയില്‍ നല്കിയ കേസ്സാണ് തടസ്സമായി നില്‍ക്കുന്നത്. ജി.എം.എസ്. 136 /16/ നമ്പര്‍ ഉത്തരവ് പ്രകാരം 2016 ഫെബ്രുവരി 18നാണ് സ്ഥലം ഏറ്റെടുത്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനായി 1,90,21000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു. ഈ തുക ഉടമക്ക് കൈമാറും. തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്സ് ടൗണ്‍ ഗ്ലെന്‍ലെവന്‍ എസ്റ്റേിന്റെ 75 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തത്. സ്ഥലം ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ സന്ദര്‍ശിച്ച് അനുകൂല നിലപാട് സ്വീകരിച്ചതോടെ വനം -റവന്യു സംഘം സംയുക്ത സര്‍വ്വേ നടത്തി.
2010ലാണ് എം.ഐ ഷാനവാസ് എം.പി.മുന്‍കൈ എടുത്ത് സെന്റര്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 200 ഏക്കര്‍ സ്ഥലമാണ് ശ്രീചിത്തിര അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്രയും സ്ഥലം ഒരുമിച്ച് ജില്ലയില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് വന്നതോടെയാണ് 75 ഏക്കറിലേക്ക് ചുരുക്കിയത്.ഇതിനായി ജില്ലയുടെ പല ഭാഗങ്ങളിലും സര്‍ക്കാര്‍ കൈവശമുള്ള ഭൂമി തന്നെ അന്വേഷിച്ചെങ്കിലും ചിലരുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ഗ്ലെന്‍ ലെവല്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായത് ഇതിനിടയിലാണ് ജന്മിയും പാട്ടക്കാരനും തമ്മിലുളള തര്‍ക്കം കോടതിയില്‍ എത്തിയത്. ഇതോടെ നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നീണ്ടു പോയി. ഒരു ഘട്ടത്തില്‍ വയനാടിന് അനുവദിച്ച കേന്ദ്രം നഷ്ടപ്പെടുമെന്ന ഘട്ടം എത്തിയിരുന്നു. ഇതോടെ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. ലാന്‍ഡ് അക്വസിഷന്‍ നിയമപ്രകാരം നിശ്ചയിച്ച തുക ജന്മിയുടെയും പാട്ട കൈവശക്കാരന്റെയും പേരില്‍ ബാങ്കില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാമെന്ന് അഡ്വ. ജനറല്‍ നിയമോപദേശം നല്കി.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്തത്. അതിനിടെ ഏറ്റെടുത്ത സ്ഥലത്ത് വര്‍ഷങ്ങളായി കൈവശം വച്ച് കച്ചവടം ചെയ്തിരുന്നയാളോട് ഒഴിവാകാന്‍ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്കി. ഇതിനെതിരെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി മെഡിക്കല്‍ സെന്ററിന് തറക്കല്ലിടല്‍ നടത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കേസ് നല്കിയ ആള്‍ക്ക് പകരം സ്ഥലം നല്കി പരിഹരിച്ച് സ്ഥലം എത്രയും പെട്ടന്ന് ശ്രീചിത്തിരക്ക് കൈമാറണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സംസ്ഥാന റവന്യൂ -ആരോഗ്യ വകുപ്പ് ശ്രീ ചിത്തിര അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡല്‍ഹിയിലുളള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മ്മാണം നടക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം നടക്കുക. ആദ്യഘട്ടത്തില്‍ കെട്ടിട സൗകര്യം ഒരുക്കും. രണ്ടാം ഘട്ടത്തില്‍ ഗവേഷണ കേന്ദ്രവും മൂന്നാം ഘട്ടത്തില്‍ കിടത്തി ചികിത്സാ സൗകര്യവും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: