മാനന്തവാടി : ആദിവാസി പെണ്‍കുട്ടികള്‍ക്ക് പീഡനം വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര് റിമാന്റില്‍. വിവാഹ വാഗ്ദാനം നല്കി മുപ്പതുകാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുറ്റത്തിന് പുല്‍പ്പള്ളി കളനാടി കല്ലുവയല്‍ നീറംതറപ്പേല്‍ സന്തോഷ് (36), പലചരക്ക് കടയില്‍ സാധനം വാങ്ങിക്കാനെത്തിയ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ ബത്തേരി പാട്ടവയല്‍ താഴെ പറമ്പില്‍ ശിഹാബുദീന് (38) എന്നിവരെയാണ് മാനന്തവാടി കോടതി റിമാന്റ് ചെയ്തത്.
മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെ. അശോക് കുമാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: