ന്യൂദല്‍ഹി: പയര്‍വര്‍ഗങ്ങളുടെ വിലനിയന്ത്രിക്കാനും ലഭ്യത കൂട്ടാനും ഒരുലക്ഷം ടണ്‍ പരിപ്പും ഉഴുന്നും മൊസാംബിക്കില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ വീതം ഇറക്കുമതി ചെയ്യുന്ന അഞ്ചു വര്‍ഷ പദ്ധതിയുടെ അടിസ്ഥാനത്തിലാണിത്.
പ്രധാനമന്ത്രി നാളെ മൊസംബിക്കിലെത്തുമ്പോള് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെക്കും. നിലവില്‍ ഈ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് ഭാരതം കുറഞ്ഞ അളവില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഈ കരാറിനു പുറമേ പ്രതിരോധ രംഗത്തും വിവിധ പരിശീലന രംഗത്തും കരാറുകളില്‍ ഒപ്പിടാനുള്ള സാധ്യതകളുണ്ടെന്ന് വിദേശ മന്ത്രാലയം വക്താവ് അമര്‍ സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: