ഇത് ജ്യോതിഷ് മട്ടന്നൂര്‍. കേരളത്തില്‍ കലയുടെ ജ്യോതിസ്സായി പ്രത്യേകിച്ച് നടനവൈഭവത്തിലെ ജ്യോതിയായി മാറിയ ജ്യോതിഷ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരത്തിനടുത്ത് ഉത്തിയൂര്‍ ജ്യോതി നിവാസില്‍ ഗോവിന്ദന്- യശോദ ദമ്പതികളുടെ മകനാണ്
നിരവധി ചാനല്‍ പ്രോഗ്രാമിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജ്യോതിഷ് മട്ടന്നൂര്‍ ഇപ്പോള്‍ കേരളത്തില്‍ തന്നെ വെല്ലാനാവാത്ത ‘സ്ത്രീവേഷക്കാരനാ‘യി മാറിയിരിക്കുന്നു. മലബാറിനഭിമാനമായി അമൃത ടി വി യുടെ 2 ലക്ഷം രൂപയുടെ ബെസ്റ്റ് ഫീമെയില്‍ അവാര്‍ഡു നേടിയത് ഈ ചെറുപ്പക്കാരനാണ്.
മട്ടന്നൂരിലെ സാംസ്കാരിക സംഘടനയായ മിനിക്ലബ്ബിന്റെ പ്രഥമ വാര്‍ഷികത്തിന് ആശങ്കയോടെ ആദ്യമായി സ്റ്റേജില്‍ കയറിയ ജ്യോതിഷിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉത്തിയൂര്‍ സിനി ക്ലബ്ബ്, കല്ലേരിക്കര ഐശ്വര്യ തുടങ്ങി ഒട്ടേറെ ക്ലബ്ബുകളുടെ വാര്ഷികങ്ങള്ക്ക് സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയ ജ്യോതിഷിന്റെ ഇഷ്ട വേഷം സില്‍ക്ക് സ്മിതയാണ്. സില്‍ക്ക് സ്മിത മരണപ്പെട്ടപ്പോള്‍ ജ്യോതിഷിന്റെ അവതരണ ശൈലിയിലൂടെ “സില്‍ക്ക് സ്മിത മരിച്ചിട്ടില്ല; ജീവിക്കുന്നു ജ്യോതിഷിലൂടെ” എന്നുള്ള കാണികളുടെ ആര്‍പ്പുവിളിയും ഇദ്ദേഹത്തിന്റെ മികച്ച അവതരണത്തിനു തെളിവായിരുന്നു. സ്ത്രീവേഷം കെട്ടിയാല്‍ ചലനംകൊണ്ടും ഭാവ ചേഷ്ടകള്‍കൊണ്ടും പുരുഷനാണെന്നു തിരിച്ചറിയുവാന്‍ കഴിയാത്ത വിധം മാറുകയാണ് ജ്യോതിഷ് മട്ടന്നൂര്‍.
ദേശീയ ഫിലിം അവാര്‍ഡു ജേതാവ് സലീം അഹമ്മദ് കൈപിടിച്ചുയര്‍ത്തിയ ജ്യോതിഷ്, കണ്ണൂര്‍ ചാപ്ലിന്‍സ് ഇന്ത്യയിലൂടെയാണ് മിമിക്സിലും കോമഡി പ്രോഗ്രാമിലും രംഗപ്രവേശം നടത്തിയത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ഹാസ്യോത്സവം ആയിരുന്നു ആദ്യ പ്രോഗ്രാം. തുടര്‍ന്ന് സൂര്യാ ടി വി യിലെ ആടാം പാടാം, രസികരാജാ നമ്പര്‍ വണ്‍, അമൃത ടി വി യിലെ സൂപ്പര്‍ ഡ്യൂപ്പ്, എന്നിവയിലും നിരവധി വേഷങ്ങള്‍ ചെയ്തു. ഒരുവിധം എല്ലാ ചാനലുകളിലും സ്ത്രീവേഷം തന്നെയാണ് ജ്യോതിഷ് ചെയ്യുന്നത്. അമൃത ടി വി യിലെ സൂപ്പര്‍ ഡ്യൂപ്പ് എന്ന കോമഡി റിയാലിറ്റി ഷോയില്‍ സ്ത്രീവേഷവും പുരുഷവേഷവും വില്ലന്‍വേഷവും ചെയ്ത് ജനശ്രദ്ധ പിടിച്ചുപറ്റി. സൂപ്പര്‍ ഡ്യൂപ്പില്‍ മോഹന്‍ലാലിന്റെ വേഷം ചെയ്ത തിരുവനന്തപുരം സ്വദേശി ജയപ്രകാശ് നെടുമങ്ങാട് 5 ലക്ഷംരൂപ നേടി വിജയിച്ചപ്പോള്‍, ജ്യോതിഷ് 2 ലക്ഷംരൂപ നേടി ബെസ്റ്റ് ഫീമെയില്‍ അവാര്‍ഡ് ജേതാവായി.
2 വര്‍ഷം കൊച്ചിന് കലാഭവനില്‍ പ്രവര്‍ത്തിച്ചതിനുശേഷം കലാഭവന്‍ ജ്യോതിഷായി അറിയപ്പെട്ടുവെങ്കിലും ജന്മനാടിനെ എന്നും നന്ദിയോടെ സ്മരിക്കുന്ന ഈ കലാകാരന് ജ്യോതിഷ് മട്ടന്നൂര്‍ എന്നു മാത്രം അറിയപ്പെടുവാന്‍ ആഗ്രഹിച്ചു. അതിന്നും തുടരുന്നു. നിരവധി ടി വി പ്രോഗ്രാമുകളില്‍ വില്ലന്‍വേഷവും അമ്മവേഷവും കാമുകിവേഷവും ചെയ്ത ജ്യോതിഷിനെ ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രഗല്ഭര് അഭിനന്ദിച്ചിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീമെയില്‍ ആര്‍ട്ടിസ്റ്റാണ് ജ്യോതിഷെന്ന് കോട്ടയം നസീര്‍ പറഞ്ഞപ്പോള്‍ ഒരാണ്‍കുട്ടിയാണ് ഇത് ചെയ്യുന്നതെന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്നും മുഖത്ത് മിന്നി മറിയുന്ന ഭാവങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നുമാണ് സുകുമാരി പറഞ്ഞത്.
അതിന്നും അഭിമാനമായി കരുതുകയാണ് ജ്യോതിഷ്. തിലകനും കെ.പി.എ.സി.ലളിതയും മോഹന്‍ലാലും അഭിനന്ദിക്കുവാന്‍ മറന്നില്ല ഈ കലാകാരനെ.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ താരങ്ങളുടെ ഡ്യൂപ്പ് വേഷങ്ങളും ചെയ്യുന്ന ജ്യോതിഷ് മട്ടന്നൂര്‍, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അര്‍ധ നാരിയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഡ്യൂപ്പ് ജ്യോതിഷായിരുന്നു. ഒറ്റപ്പാലത്തും ഡല്‍ഹി ഫരീദാബാദിലെ മലയാളികള്‍ക്കിടയിലും ഇദ്ദേഹത്തിന് ഫാന്‍സ് അസ്സോസിയേഷനുകളുണ്ട്.
നിരവധി വിദേശ രാഷ്ട്രങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച ജ്യോതിഷ് കാനഡയില്‍ 10 വര്‍ഷത്തേക്ക് വിസ അടിച്ചു കിട്ടിയ കലാകാരന് എന്ന നിലയിലും നാട്ടുകാരുടെ സമ്പൂര്‍ണ്ണ സഹകരണത്തിലും അഭിമാനം കൊള്ളുകയാണ്. പണത്തിനുവേണ്ടിമാത്രം കലയെ കൊണ്ടുനടക്കുന്ന ചിലരുടെ ഗണത്തിലല്ല ഈ ചെറുപ്പക്കാരന്. അതുകൊണ്ട് ആര്‍ക്കും എപ്പോഴും വിളിക്കാം ജ്യോതിഷിനെ- 98958 99276 എന്ന നമ്പറില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: