പത്തനംതിട്ട: പ്രവര്‍ത്തനമില്ലാത്ത മെഡിക്കല്‍ കോളജില്‍ ജീവനക്കാര്‍ ആവശ്യമില്ലെന്ന കാരണത്താല്‍ നിര്‍ദിഷ്ട കോന്നി മെഡിക്കല്‍ കോളജിലേക്കു നിയമിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സ്ഥലംമാറ്റം. കഴിഞ്ഞ ഡിസംബര്‍ മുതലാണ് കോന്നിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചുവന്നത്. സംസ്ഥാനത്തുണ്ടായ ഭരണമാറ്റത്തോടെ പുതിയ മെഡിക്കല്‍ കോളജുകളെ സംബന്ധിച്ച സര്‍ക്കാര്‍ നയത്തിലുണ്ടായ മാറ്റവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സ്ഥലംമാറ്റത്തിനു പിന്നിലുണ്ട്.
ജനുവരിയില്‍ അഖിലേന്ത്യ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കു വരുന്നതിനു മുന്നോടിയായാണ ്നിയമനം നടത്തിയിരുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കോന്നിയില്‍ തുറന്നിരുന്നതിനാല്‍ ജീവനക്കാര്‍ ഇവിടെ ജോലിക്കെത്തിയിരുന്നു. ഡോക്ടര്‍മാരെ നിയമിച്ചിരുന്നെങ്കിലും ആശുപത്രിയോ മെഡിക്കല്‍ കോളജോ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ അവര്‍ക്കു ജോലി ചെയ്യാനാകുമായിരുന്നില്ല. മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് ഒപി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. കോന്നിയില്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് 2015 ഓഗസ്റ്റ് മുതല്‍ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജീവനക്കാര്‍ ഇല്ലാതാകുന്നതോടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പ്രവര്‍ത്തനവും ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: