തിരുവല്ല:നിരണം കവികളുടെ ഉപാസനാദേവനായ തൃക്കപാലേശ്വരന് ഇനി സ്വന്തം മണ്ണില്‍ വിളയുന്ന നൈവേദ്യം ഉണ്ണാം.കേന്ദ്രസര്‍ക്കാരിന്റെ കരനെല്‍ കൃഷിയുടെ പ്രചാരണാര്‍ത്ഥം കൃഷിവകുപ്പും നിരണം തൃക്കപാലേശ്വ ര ക്ഷേത്രഭരണസമിതിയും സംയുക്തമായാണ് കരനെല്‍ കൃഷി ക്ഷേത്രഭൂമിയില്‍ ആരംഭിച്ചത്.ജയ ഇനത്തില്‍ പെട്ട വിത്താണ് വിതക്ക് ഉപയോഗിച്ചത്.ക്ഷേത്രത്തോട് ചേര്‍ന്ന് രണ്ടേക്കര്‍ സ്ഥലത്ത് നിലമൊരുക്കിയതും വിത്തെറിഞ്ഞതും എല്ലാം ഭക്ത ജനങ്ങളുടെ കൂട്ടായ്മയിലാണ്.പൂര്‍ണമായി പ്രകൃതിയോട് ഇഴുകിചേര്‍ന്ന ജൈവകൃഷിയിലാണ് തൃക്കപാലേശ്വരന്റെ തിരുമുറ്റം വരുന്ന ഓണത്തിന് വിളവെടുപ്പിന് തയ്യാറാകുന്നത്.വിത എറിഞ്ഞ ആദ്യ ദിനങ്ങളില്‍ തന്നെ അനൂകൂല കാലാവസ്ഥയാണ് പ്രകൃതി ഒരുക്കിയത്. ഒപ്പം കൃത്രിമം കലരാത്ത വളവുമായി ഗോശാലയിലെ നാടന്‍ പശുക്കളും തയ്യാറായി കഴിഞ്ഞു. ഗോമൂത്രം ,ചാണകം.ശര്‍ക്കര,വിവിധ ധാന്യപ്പൊടികള്‍,ഉപയോഗ ശൂന്യമായ പഴവര്‍ഗ്ഗങ്ങള്‍ എന്നവ ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതമാണ് പ്രധാന വളപ്രയോഗം. ഭീഷണി ഉയര്‍ത്തുന്ന കീടങ്ങളെ തുരത്താന്‍ എല്ലാകാലത്തും പ്രയോഗിക്കാവുന്ന വേപ്പില പ്രധാന ചേരുവയായ നീംമാസ്ത്രം എന്ന ജൈവ കീടനാശനിയും ഉപയോഗിക്കുന്നു.ക്ഷേത്രത്തിലെ നൈവേദ്യത്തിനും അന്നദാനത്തിനും ഉപയോഗിക്കാനുള്ള ധാന്യമാണ് ഇവിടെ കൃഷിചെയ്യുന്നത്.ജൈവകൃഷി പ്രചാരകന് ഓമനകുമാറിന്റെയും,കാര്‍ഷിക വിദഗ്ദ്ധന് ജയന് മുതുകുളത്തിന്റെയും , കൃഷിഭവന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ക്ഷേത്രം ഭരണ സമിതിയും ഭക്തജനങ്ങളും ഈ ഉദ്ധ്യമത്തിന് തയ്യാറെടുത്തത്. കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ നിരണം പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് വിത്ത ഇറക്കല്‍ ചടങ്ങിന്റെ ഉത്ഘാടനം നിര്‍വഹിച്ചു .കൃഷി ഓഫീസര്‍ ജോയ്സി , വാര്‍ഡ് മെമ്പര്‍ ബെഞ്ചമിന്‍ തോമസ് , മെമ്പര്‍ പുരുഷന് ക്ഷേത്രം പ്രസിഡന്റ് എം ജി സുഗതന് , സെക്രട്ടറി ഹരികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: