ചാലക്കുടി: അന്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള നാട്ടുമാവ് മുറിച്ച് നീക്കുവാനുള്ള പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. കൊരട്ടി അന്നമനട റൂട്ടിലുള്ള ചെറുവാളൂര്‍ മൃഗാശുപത്രി സ്റ്റോപ്പിലുള്ള വലിയ മാവാണ് മുറിച്ച് മാറ്റുന്നത്.വര്‍ഷങ്ങളായി റോഡരികില്‍ യാത്രക്കാര്‍ക്ക് തണലേകി നില്ക്കുന്ന മാവാണ് സ്വാകാര്യ വ്യക്തികളുടെ താല്പര്യത്തിനായി വെട്ടിമാറ്റുവാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഹിന്ദുഐക്യവേദി പ്രകൃതി സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ പ്രകൃതി വന്ദനം എന്ന പരിപാടി സംഘടിപ്പിച്ചു. മാവിന്റെ സമീപത്തതായി നടത്തിയ പരിപാടി ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ചെയര്മാന് എം.മോഹന്‍ദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് കണ്‍വിനര്‍ രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.പ്രകൃതി സംരക്ഷണ വേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.എന്‍.അശോകന്,ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വേണു കോക്കാടന്‍.കാടുകുറ്റി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വി.അജീഷ്,മോഹനന് എളവന പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇന്ന് മാവ് പൊതു ലേലം ചെയ്യുവാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.ഇതിനെതിരെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടക്കമുള്ള ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്കി.ഒരു കാരണവശാലും സ്വകാര്യവ്യക്തിയുടെ പരാതിയെ തുടര്‍ന്ന് മാവ് വെട്ടിമാറ്റുന്നതിന് അനുവദിക്കുകയില്ലെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: