വരന്തരപ്പിള്ളിയില്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്ത് അപകടഭീഷണിയുയര്‍ത്തി നില്ക്കുന്ന ട്രാന്്സ്ഫോര്മര്
വരന്തരപ്പിള്ളി : ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തുള്ള ട്രാന്്സ്ഫോര്മറിലെ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ തുറന്നിരിക്കുന്ന ഫ്യൂസ് സോക്കറ്റുകളാണ് നാട്ടുകാര്‍ക്ക് അപകട ഭീതി ഉയര്‍ത്തുന്നത്. ട്രാന്‍സ്ഫോര്‍മറില്‍ ഫ്യൂസ് സോക്കറ്റുകളില്‍ കവറിംഗ് ഇല്ലാതെയാണ് ഫ്യൂസ് കമ്പികള്‍ കെട്ടിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് ഈ വഴിലൂടെ സഞ്ചരിക്കുന്നത്.കൊച്ചുകുട്ടികള്‍ക്ക് വരെ കയ്യെത്തി പിടിക്കാവുന്ന ഉയരത്തിലാണ് ഇവിടെ ഫ്യൂസ് സോക്കറ്റുകള്‍ ഇരിക്കുന്നത്. മഴക്കാലമായതിനാല്‍ ഈ സ്ഥലത്ത് വെള്ളക്കെട്ട് സ്ഥിരം സംഭവമാണ്. ട്രാന്‍സ്ഫോര്‍മര്‍ നില്ക്കുന്ന സ്ഥലം ഇപ്പോള്‍ കാടുപിടിച്ച് കിടക്കുന്ന നിലയിലാണ്. ടെലഫോണ്‍ എക്സ്ചേഞ്ചിലേക്കുള്ള വൈദ്യുതിയുടെ ആവശ്യത്തിനാണ് ഇവിടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്.
അധികൃതര്‍ അപകടം ഉണ്ടാകാന്‍ കാത്തിരിക്കുകയാണ് മുന്‍കരുതല്‍ എടുക്കാന്‍ എന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി തവണ ഈ അപകടം അധികൃതരുടെ കണ്ണില്‍ പെടുത്തിയെങ്കിലും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: