തിരുവല്ല: പകര്‍ച്ച പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഒരുപകല്‍ വൈദ്യുതി നിലച്ചത് നിരവധി രോഗികളെ വലച്ചു. ഇന്നലെ രാവിലെ മുതല്‍ താലൂക്ക് ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ എത്തിയ നൂറുകണക്കിന് രോഗികളാണ് മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് വലഞ്ഞത്.രാവിലെ മുതല്‍ക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലടക്കം വൈദ്യുതി നിലച്ചിരുന്നു.ഇതുമൂലം വ്ിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു.ഒപി.വിഭാഗവും ഫാര്‍മസിയും പ്രവര്‍ത്തിക്കുന്ന പഴയകെട്ടിടത്തില് വൈദ്യുതി ഇല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.മണിക്കൂറുകളോളം കാത്തുനിന്ന് ഡോക്ടര്‍മാരെ കണ്ടശേഷം മരുന്ന് വാങ്ങുവാന്‍ വേണ്ടി ഫാര്‍മസിയില്‍ എ്ത്തിയ രോഗികളോട് വൈദ്യുതി ഇല്ലന്നും മരുന്ന് നല്കാന് സാധിക്കില്ലന്നുമാണ് അധികൃതര്‍ പറഞ്ഞത്.തുടര്‍ന്ന രോഗികള്‍ തടിച്ചുകൂടി.മരുന്ന് വിതരണം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല.തുടര്‍ന്ന് രോഗികളും ജീവനക്കാരുമായി വാക്കേറ്റമുണ്ടായി.മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചത്.ജീവന് രക്ഷാമരുന്നുകള്‍ അടക്കമുള്ള മരുന്നുകളുടെ വിതരണം ചെയ്യലാണ് മുടങ്ങിയത്. പ്രതിദിനം നിരവധി ആളുകള്‍ ചികിത്സ തേടിയെത്തുന്ന തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മതിയായ ജനറേറ്ററുകള്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി മുടക്കം പ്രവര്‍ത്തനത്തെ ബാധിക്കുന്നത് സ്ഥിരമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: