ഇരിങ്ങാലക്കുട : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഇരിങ്ങാലക്കുട മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സന്തോഷ് ചെറാക്കുളം പൂമംഗലം പഞ്ചായത്തിലെ എടക്കുളം ഇളേടത്ത് അംബുജത്തിന്റെ മകള്‍ അമൃതയുടെ ഉപരി പഠനത്തിനുള്ള വിഷമം മനസ്സിലാക്കിയത്.
പ്രായപൂര്‍ത്തിയായ മൂന്നു പെണ്‍കുട്ടികളുള്ള വിധവയായ അംബുജം വളരെ കഷ്ടപ്പെട്ടാണ് ഇവരെ പഠിപ്പിച്ച് വളര്‍ത്തുന്നത്. അമൃതയ്ക്ക് എല്‍എല്‍ബിക്ക് പഠിക്കുവാനുള്ള ധനസഹായം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം നല്കി. പഠിക്കാന്‍ മിടുക്കികളായ തന്റെ കുട്ടികളെ ഉപരിപഠനത്തിന് അയക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവേളയിലാണ് കുട്ടികളെ പഠിപ്പിക്കുവാന്‍ തയ്യാറായി സന്തോഷ് ചെറാക്കുളം മാതൃകയായത്.
നഗരസ‘ കൗണ്‍സില്‍മാരായ രമേഷ് വാര്യര്‍, അമ്പിളി ജയന്, വിഎച്ചപി താലൂക്ക് സേവാപ്രമുഖ് ഉണ്ണികൃഷ്ണന് പൂമംഗലം എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: