അഞ്ജലി
ഇരിങ്ങാലക്കുട: എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കാറളം പുതുപറമ്പില്‍ സുരേഷ് മകള്‍ അഞ്ജലി (15) എന്ന കുട്ടിക്ക് അടിയന്തിരമായി കരള്‍ ശാസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ ധനശേഖരണാര്‍ത്ഥം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ പ്രമീള ദാസന് കണ്‍വീനറായും എ.വി അജയന് ട്രഷററായും അഞ്ജലി ചികിത്സ സഹായ സമിതി രൂപീകരിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ കാറളം എച്ച് എസ് സ്ക്കൂളില്‍ നിന്ന് 8 എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കുകയും പ്ലസ്സ് വണ്ണിന് എന്എച്ച്എസ്സ്എസില് കോഴ്സിന് അഡ്മിഷന്ന് നേടുകയും ചെയ്തിരുന്നു. അഞ്ജലിയുടെ മാതാവ് സ്മിത സുരേഷാണ് കരള്‍ ദാതാവ്. നിര്‍ധന കുടുംബാംഗമായ അഞ്ജലിയെയും കുടുംബത്തെയും സഹായിക്കുന്നതിനായി എസ്ബിഐ കാറളം ശാഖയില്‍ എക്കൗണ്ട് നമ്പര്‍: 35882532678,ഐഎഫ്എസ്സി കോഡ് : എസ്ബിഐ നമ്പര്‍
0008625) എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9846730738 , 9946431271, 9496169620.
പ്രതികരിക്കാൻ ഇവിടെ എഴുതുക: