കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കല്‍പ്പറ്റ എം.എല്‍.എയെ ക്ഷണിക്കാത്തതില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. പനമരം ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് സ്ഥലം എം.എല്‍.എയുടെ സാന്നിധ്യമില്ലാതെ നടത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയയില്‍ എം.ഐ ഷാനവാസാണ് എം.പിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന്റെ നോട്ടീസ് തയ്യാറാക്കിയതിലും എം.എല്‍.എയുടെ പേരുണ്ടായിരുന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ സ്കൂള്‍ പ്രധാനധ്യാപകന്റെ ഓഫീസ് ഉപരോധിച്ചു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ബ്ലോക്ക് പഞ്ചായത്താണ് ഉദ്ഘാടന കാര്യങ്ങള്‍ നടത്തിയതെന്നുമാണ് സ്കൂള്‍ അധികൃതരുടെയും പി.ടി.എയുടെയും വിശദീകരണം. തുടര്‍ന്ന് വിദ്യഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, മീനങ്ങാടി സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തി. ഇക്കാര്യത്തില്‍ നടപടി ഉണ്ടാവുമെന്ന വിദ്യഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. സി.പി.എം ലോക്കല്‍കമ്മിറ്റി അംഗം ഇ.പി ഫിലിപ്പ്കുട്ടി, ജില്ലാപഞ്ചായത്തംഗം ഓമന, വി.കെ ശശിധരന്, എന്‍.എച്ച് സിദ്ദിഖ്, എം.എം ഷൈജന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: