കല്‍പ്പറ്റ: വയനാട് പാക്കേജിന്റെ പേരില്‍ വന്ന ഫണ്ടുകള്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാതെ ഇന്‍പുട്ട് എന്ന് പേര് പറഞ്ഞ് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള ഉദ്യോഗസ്ഥ നീക്കം അവസാനിപ്പിക്കണമെന്ന് ഹരിതസേന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ഡോളമൈറ്റ്, കുമ്മായം തുടങ്ങിയവ ഇത്തവണയും വിതരണം ചെയ്യാനാണ് നീക്കം. ഇതില്‍ ലക്ഷങ്ങളുടെ കമ്മീഷന് ഇടപാടാണ് നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ വിതരണം ചെയ്ത സാധന, സാമഗ്രികള്‍ക്ക് ഗുണനിലവാരം കുറവായിരുന്നു. വേപ്പിന്‍പിണ്ണാക്ക് എന്ന് പറഞ്ഞ്വിതരണം ചെയ്തതില്‍ ബഹുഭൂരിപക്ഷവും മണ്ണും മറ്റ് വസ്തുക്കളുമായിരുന്നു. കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വരെ വിറ്റ് കമ്പനികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പണമായി തന്നെ നല്‍കണം. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്എം. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് പുന്നയ്ക്കല്‍, കണ്‍വീനര്‍ പി.എന്‍. സുധാകരസ്വാമി, ജോസ് പാലിയാണ, എ. ഭാസ്ക്കരന്‍, എ.എം. പോള്‍, പി.വി. ജോയി, എം.കെ. ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: