മേപ്പാടി: യാത്രക്കാരെ ദുരിതത്തിലാക്കികെ.എസ്.ആര്.ടി.സി. രാത്രിയിലെ രണ്ട് ട്രിപ്പ്കള്‍ നിര്‍ത്തി. കല്‍പ്പറ്റ- മുണ്ടക്കൈ ഭാഗത്തേക്കുള്ള രണ്ട് സ്റ്റേ ബസുകള്‍ താല്‍ക്കാലികമായി സര്‍വ്വീസ് നിറുത്തിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. കല്‍പ്പറ്റയില്‍ നിന്നും രാത്രി 8.30നും, കോഴിക്കോട് നിന്നു വന്ന് കല്‍പ്പറ്റയില്‍ നിന്ന് 9.50നും എടുക്കുന്ന കെ.എസ്.ആര്.ടി.സി. ബസുകളാണ് താല്‍ക്കാലികമായി സര്‍വ്വീസ് നിറുത്തിയത്. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും താമസിക്കുന്നതിനുള്ള പാടി റൂം താമസയോഗ്യമല്ലാതായതാണ് ബസ് സര്‍വ്വീസ് നിറുത്താന്‍ കാരണമെന്ന് ഗ്യാരേജ് അധികൃതര്‍ പറഞ്ഞു. മുണ്ടക്കൈയില്‍ എസ്റ്റേറ്റ് അധികൃതരാണ് സ്റ്റേ സര്‍വ്വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ക്ക് താമസം ഒരുക്കിയത്. എന്നാല്‍ ഈ മുറി വാസയോഗ്യമല്ലെന്ന് ജീവനക്കാര്‍ പറയുന്നു. മുറിയുടെ മേല്‍ക്കുര തകര്‍ന്നതിനാല്‍ ചോര്‍ന്നൊലിക്കുന്നതായും, അടിസ്ഥാന സൗകര്യമില്ലെന്നും ഇവര്‍ പറയുന്നു. ബദല്‍ സംവിധാനമേര്‍പ്പെടുത്തി തരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ബദല്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സ്റ്റേ സര്‍വ്വീസ് പുനരാരംഭിക്കുകയുള്ളു.സ്റ്റേ സര്‍വ്വീസ് നിറുത്തിയതോടെ കെ.എസ്.ആര്.ടി.സി. ബസിനെ മാത്രം ആശ്രയിക്കുന്ന ഈ റൂട്ടില്‍ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. കല്‍പ്പറ്റയിലെ ടെക്സ്റ്റൈല്‍ ഷോപ്പുകളിലും, മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഈ ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി. രാത്രി ഏഴ് മണിക്കുള്ള ബസിനുശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞാലാണ് അടുത്ത ബസ്. കല്‍പ്പറ്റയില്‍ നിന്നും 9.15ന് എടുക്കുന്ന കല്‍പ്പറ്റ- അട്ടമല ബസിനെയാണ് മുഴുവന്‍ പേരും ഇപ്പോള്‍ ആശ്രയിക്കുന്നത്. പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ വഹിച്ചു കൊണ്ടാണ് ബസ് പുറപ്പെടുക. അതിനു മുമ്പ് വടുവന്‍ചാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകളില്‍ കയറി മേപ്പാടി വരെയെത്താമെങ്കിലും അവിടെ നിന്ന് മറ്റുവാഹനങ്ങളുണ്ടാകില്ല. മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല, കള്ളാടി, താഞ്ഞിലോട് എന്നീ ഭാഗത്തേക്കുള്ള നിരവധി പേരാണ് വഴിയില്‍ കുടുങ്ങുക. പകല്‍സമയങ്ങളില്‍ മേപ്പാടി-ചൂരല്‍മല ഭാഗത്തേക്ക് സമാന്തര ജീപ്പ് സര്‍വ്വീസുണ്ടെങ്കിലും രാത്രി ആറു മണിക്കു ശേഷം അവ സര്‍വ്വീസ് നിറുത്തിയിരിക്കും. മറ്റാവശ്യങ്ങള്‍ക്ക് പോയി വരുന്ന ജീപ്പുകളാണ് ഇടയ്ക്കെങ്കിലും യാത്രക്കാര്‍ക്ക് ആശ്രയമാകുന്നത്. കളക്ഷന്‍ ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഇടക്കിടെ ഈ ഭാഗത്തേക്കുള്ള കെ.എസ്.ആര്.ടി.സി. ട്രിപ്പുകള്‍ മുടങ്ങാറുണ്ടെങ്കിലും രാത്രിയിലുള്ള ഈ രണ്ട് സര്‍വ്വീസുകള്‍ നിറുത്തിയത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: