മാനന്തവാടി: ഭരണമാറ്റത്തിന്റെ ഭാഗമായും പുതിയ ജില്ലാ പോലീസ് മേധാവി ചാര്‍ജ് എടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ജില്ലയിലെ പോലീസുകാരെ സ്ഥലംമാറ്റിക്കൊണ്ടുളള ഉത്തരവ് പുതിയ എസ്.പി റദ്ദാക്കി. പുതിയ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കാണ് റദ്ദാക്കിക്കൊണ്ടുളള ഉത്തരവ് ശനിയാഴ്ച പുറത്തിറക്കിയത്. ജൂണ്‍ 13ന് അന്നത്തെ പോലീസ് മേധാവി എം.കെ.പുഷ്ക്കരനാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്.
എസ്.ഐമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെയാണ് മാറ്റിയത്.സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെട്ട എസ്.പി.ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്ന പേരിലാണ് പുതിയ എസ്.പി.ഉത്തരവ് റദ്ദാക്കിയത്. ഒന്‍പത് ഡ്രൈവര്‍മാര്‍, 24എസ്.ഐമാര്‍, 38 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഭൂരിഭാഗം പേരും 13 ന് തന്നെ പുതുതായി നിയമിച്ച സ്ഥലത്ത് ചാര്‍ജെടുക്കുകയും ചെയ്തിരുന്നു.
ഭരണമാറ്റത്തെ തുടര്‍ന്ന് രാഷ്ര്ടീയ പ്രേരിതമായാണ് സ്ഥലം മാറ്റിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ പോലീസ് അസോസിയേഷന് ഭാരവാഹികള്‍ ഉള്‍പ്പെടെ സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: