ബോധം സ്വയംഭൂവാണ്. ആയതില്‍ യാതൊന്നും കലര്‍ന്നതല്ല. കലരുവാന്‍ മറ്റൊന്നില്‍ നിന്നുള്ളതുമല്ല. ഉണ്ടായതെല്ലാം ഇതില്‍ നിന്നുണ്ടായതാകയാല്‍ ഇതിനെ കലരുവാന്‍ ഉണ്ടായതിനൊന്നും ശക്തിയുണ്ടായിരിക്കയില്ല. സൂര്യന്‍ ഇരുട്ടിനെ വെളിച്ചമാക്കിത്തീര്‍ക്കുന്നതു കൊണ്ടാണ് അതു മുഴുവന്‍ പ്രകാശമായിത്തീരുന്നത്. ഇരുട്ടിന് സൂര്യന്റെ പ്രകാശത്തെ മറച്ചു നില്‍പാന്‍ ശക്തിയില്ല. കാരണം അത് ഒരു ആവി അല്ലെങ്കില്‍ തോന്നല്‍ മാത്രമാണ്.
മാറിപ്പോകുന്നതാകയാല്‍ മായ എന്നും പറയാം. മഹാത്മാക്കള്‍ ഈ ലോകാവസ്ഥക്കു മായ എന്നു പേരു കൊടുത്തിരിക്കുന്നു. അര്‍ത്ഥം ആലോചിച്ചാല്‍ അതു രണ്ടു വിധത്തില്‍ കലാശിക്കുന്നു. ഈ ലോകപ്രകൃതിയുടെ സമ്പൂര്‍ണ്ണരൂപമാണ് മനുഷ്യശരീരം. അതു മാറിപ്പോകുന്നു. അതില്‍ സ്വയം ഉത്ഭൂതമാകുന്ന ഒന്നാണ് ആത്മാവും ജീവനും. ആത്മാവ് സ്വയംഭൂവായ ഈശ്വരങ്കല്‍ നിന്നും പരമ്പരയായി മര്‍ത്യജന്മമെടുത്തു വരികയാണ്.
















