Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീ​ത​യെ​പ്പ​റ്റി​ രാ​മ​ന്റെ​ അ​ഭി​പ്രാ​യ​വും​ സീ​താ​ സ്വീ​ക​ര​ണ​വും​​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 06:41 pm IST
in Samskriti

ആ സമയത്ത് അഗ്നിദേവന്‍ ഉദയസൂര്യനെപ്പോലെ ശോഭിക്കുന്നവളും ചുവന്ന പട്ടുടുത്ത് സ്വര്‍ണാഭരണങ്ങളണിഞ്ഞവളും, വാടാത്ത പുഷ്പമാല്യങ്ങളണിഞ്ഞവളും, അഗ്നിപ്രവേശസമയത്തിരുന്നതുപോലെ ശോഭിക്കുന്നവളുമായ സീതയെ മടിയിലെടുത്തു കൊണ്ടുവന്ന് രാമന് നല്‍കി. എന്നിട്ടുപറയുന്നു. ”ഹേ രാമ, ഈ വൈദേഹിക്ക് യാതൊരു ദോഷവുമില്ല.

സുചരിതയായ ഇവള്‍ മനസ്സുകൊണ്ടോ, സങ്കല്‍പംകൊണ്ടോ, നോട്ടം കൊണ്ടോ ഒട്ടും അപരാധം ചെയ്തിട്ടില്ല. വീര്യം കൊണ്ടഹങ്കരിച്ച രാവണന്‍ ആരുമില്ലാത്ത സമയത്ത് വനത്തില്‍നിന്നും പരാധീനയായ ഇവളെ കൊണ്ടുവന്നതാണ്. അങ്ങയെത്തന്നെ ശരണമായി കരുതുന്നവളും അങ്ങയെത്തന്നെ നിനച്ചിരിക്കുന്നവളുമായ ഇവളെ ബന്ധനത്തിലാക്കി അന്തഃപുരത്തില്‍ ഒളിപ്പിക്കുകയും ഘോര രാക്ഷസികളെ കാവല്‍ നിറുത്തുകയും ചെയ്തു.

പലവിധത്തില്‍ പ്രലോഭിപ്പിച്ചിട്ടും ആ രാക്ഷസനെക്കുറിച്ച് ജാനകി ഓര്‍ത്തിട്ടുപോലുമില്ല. ഹേ രാഘവാ, പരിശുദ്ധമായ മനസ്സോടുകൂടിയവളും ഒരു പാപവും ചെയ്യാത്തതുമായ ഇവളെ സ്വീകരിക്കണമെന്ന് ഞാന്‍ ആജ്ഞാപിക്കുന്നു.”

ശ്രീരാമന്‍ തെല്ലുനേരം ആലോചനയിലാണ്ടു. കണ്ണുനീര്‍ നിറഞ്ഞ മുഖത്തോടെ പറഞ്ഞു. ”സീത മൂന്നുലോകത്തിലും പാപസ്പര്‍ശമേല്‍ക്കാത്തവളാണ്. എങ്കിലും സച്ചരിതമായ ഇവള്‍ ദീര്‍ഘകാല രാവണന്റെ അന്തഃപുരത്തില്‍ കഴിഞ്ഞവളാണല്ലോ. ജാനകി പരിശുദ്ധയാണെന്നു തെളിയിക്കാത്തപക്ഷം സജ്ജനങ്ങള്‍ എന്നെ ദശരഥപുത്രന്‍ വെറും കാമിയും ചപലനുമാണെന്നു ദുഷിക്കും.

ജനകരാജപുത്രിയായ സീത മറ്റൊന്നിലും മനസ്സുവയ്‌ക്കാത്തവളും അചഞ്ചല ഭക്തിയുള്ളവളും എന്റെ മനോഗതിയനുസരിച്ച് ജീവിക്കുന്നവളുമാണ് എന്ന് എനിക്കു നന്നായിട്ടറിയാം. സത്യമാണ് സര്‍വ്വവുമെന്നു കരുതുന്ന ഞാന്‍ മൂന്നുലോകങ്ങള്‍ക്കും വിശ്വാസം വരാന്‍ വേണ്ടിയാണ് അഗ്നിയില്‍ പ്രവേശിച്ചത് തടയാത്തത്. സ്വന്തം പാതിവ്രത്യശക്തികൊണ്ടു രക്ഷിക്കപ്പെടുന്ന ഈ വിശാലാക്ഷിയെ സമുദ്രം കരയെയെന്നപോലെ രാവണന് അതിക്രമിക്കാന്‍ കഴിയില്ല.

ആ ദുഷ്ടാത്മാവിന് ജാനകിയെ മനസ്സുകൊണ്ടുപോലും തീണ്ടുവാന്‍ സാധിക്കുകയില്ല. മംഗളരൂപിണിയായ ഈ സീത സൂര്യനില്‍ വേര്‍പെട്ടുനില്‍ക്കാത്ത പ്രഭപോലെ എന്നില്‍നിന്നും വേര്‍പ്പെട്ടു നില്‍ക്കാത്തവാണ്. മൂന്നുലോകങ്ങളിലും പരിശുദ്ധയായ ഈ മൈഥിലിയെ ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല.”

മര്യാദാ പുരുഷോത്തമനും ധര്‍മ്മിഷ്ഠനുമായ രാമന്‍ യഥാര്‍ത്ഥത്തില്‍ സീതാ നിരാസം എന്ന നാടകം എന്തിനു നടത്തി? നേരത്തെ രാമന്‍ തന്നെപ്പറഞ്ഞു. ലോകരെ സീതയുടെ പാതിവ്രത്യശക്തി ബോധ്യപ്പെടുത്താന്‍. സീത പരിശുദ്ധയാണ് എന്ന് രാമനറിയാം.

അതു പോര. മൂന്നുലോകവും മനസ്സിലാക്കണം. അതിന് അഗ്നിപരീക്ഷതന്നെ നടത്തിച്ചു. ഒരുത്തമനായ ഭരണാധികാരിയുടെ കരങ്ങള്‍ പരിശുദ്ധമായിരിക്കണം. ഭരണാധികാരി മാത്രമല്ല കുടുംബവും അഴിമതിയുടെ കറപുരളാത്തവരായിരിക്കണം. അത് ലോകത്തിനെ ബോദ്ധ്യപ്പെടുത്തുകയും വേണം. ഇന്നത്തെ ജനാധിപത്യ രാഷ്‌ട്രീയക്കാര്‍ക്ക് രാമായണം പഴഞ്ചന്‍ കഥയായിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.