Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

​ക​ര്‍​മ്മാ​നു​ഷ്ഠാ​നം​ ന​ല്ല​തി​ന് വേ​ണ്ടി​യാ​വു​ക​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 06:35 pm IST
in Samskriti

വ്യാസന്‍ പറഞ്ഞു: ‘അന്ന് ജയിച്ചത് മഹാബലി തന്നെ. കാരണം അദ്ദേഹത്തിന് പ്രതിജ്ഞ ലംഘിക്കേണ്ടി വന്നില്ല. വാഗ്ദാനം പോലെ തന്നെ അദ്ദേഹം ഭൂദാനം ചെയ്തു. ഭഗവാന്‍ ഹരി പിന്നീട് വാമനന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് ബലിയുടെ ദ്വാരപാലകനായും ഹരി വര്‍ത്തിച്ചു. രാജാവേ, ധര്‍മ്മത്തിന്റെ മൂലം സത്യം തന്നെയാണ്. ദേഹമെടുത്തവര്‍ക്ക് സത്യപരിപാലനം ബുദ്ധിമുട്ടു നിറഞ്ഞതാണ്. ത്രിഗുണാത്മികയായ മായയുടെ ശക്തി അപാരമാണ്. മൂന്നുഗുണങ്ങളും കൂട്ടിച്ചേര്‍ത്താണ് വിശ്വത്തെ സൃഷ്ടിച്ചിരിക്കുന്നത്.

അതാണെങ്കില്‍ മായയുമാണ്. ദേഹമെടുത്തവര്‍ മായയെ ആശ്രയിച്ചു കഴിയുമ്പോള്‍ സത്യപരിപാലനം ക്ലേശകരം തന്നെയാണ്. രാജസഗുണമാണ് മനുഷ്യരില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ വൈഖാനസന്മാരും ആത്മനിഷ്ടരുമായ മുനിമാരില്‍ നിസ്സംഗതയാണ് മുന്നിട്ടു നില്‍ക്കുന്നത്. മാലോകര്‍ക്ക് മാതൃകകളായി കാണിക്കാന്‍ മാത്രമാണ് ഈ ഋഷിമാരെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം ഗുണദോഷസമ്മിശ്രരാണ്. അതാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രമാണഭിന്നമായ കര്‍മ്മങ്ങള്‍ കാണപ്പെടുന്നത്.

ധര്‍മ്മശാസ്ത്രങ്ങളിലും വേദങ്ങളില്‍പ്പോലും ഈ മിശ്രഗുണങ്ങള്‍ കാണപ്പെടുന്നു. കാരണം ഈ വേദങ്ങള്‍ എല്ലാം രചിച്ചത് സഗുണന്മാരാണല്ലോ. അവരുടെ രചനകള്‍ നിര്‍ഗുണമാവുകയില്ല. ഈ ഗുണങ്ങള്‍ക്കാണെങ്കില്‍ ഒറ്റയ്‌ക്ക് നിലനില്‍പ്പില്ല താനും. അവയ്‌ക്ക് മിശ്രിതമായേ നിലകൊള്ളാനാവൂ. അതിനാല്‍ നിര്‍വ്യാജവും സ്ഥിരവുമായ ധര്‍മ്മത്തില്‍ ആരുടെ ഉള്ളവും ഉറയ്‌ക്കുന്നില്ല. സംസാരികള്‍ മായയ്‌ക്ക് അടിപ്പെടുന്നു എന്ന് നിശ്ചയം.

ഇന്ദ്രിയങ്ങള്‍ പിടിച്ചുവലിക്കുമ്പോള്‍ ആടിയുലയുന്നതാണവരുടെ മനസ്സ്. മനസ്സ് ത്രിഗുണങ്ങളുടെ പ്രേരണയാല്‍ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള സൃഷ്ടികള്‍ക്ക് കാരണമാവുന്നു. അങ്ങനെ ചരാചരങ്ങളായ പ്രാണിവര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നു. എല്ലാം മായയ്‌ക്കധീനം. മായ പ്രപഞ്ചത്തെ മോഹിപ്പിച്ചു ലീലയാടുകയാണ്. അങ്ങനെയവള്‍ ജഗത്തിനെ ഭ്രമിപ്പിക്കുന്നു.

ആഗ്രഹത്തിനനുസരിച്ച് ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാവാതെ വരുമ്പോള്‍ അതെങ്ങനെയും സാധിക്കുന്നതിനായിട്ടാണ് മനുഷ്യന്‍ ആദ്യമായി അസത്യത്തിലേയ്‌ക്ക് എടുത്തു ചാടുന്നത്. അതിനായി കളവു പറയാനും അങ്ങിനെയത് പാപകര്‍മ്മങ്ങള്‍ക്കും കാരണമാവുന്നു. കാമക്രോധലോഭങ്ങളാണ് മനുഷ്യന്റെ ശത്രുക്കളില്‍ പ്രമുഖര്‍.

ഈ ശത്രുക്കളാല്‍ ബാധിതരായാല്‍ അവര്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തമ്മിലുള്ള വിവേചനബുദ്ധി നഷ്ടപ്പെടുന്നു. അസത്യത്തിലൂടെ കാര്യം നേടിക്കഴിഞ്ഞാലോ പിന്നെ അഹങ്കാരമായി. അഹങ്കാരത്തില്‍ നിന്ന് മോഹം, മോഹത്തില്‍ നിന്നും മരണം. മോഹത്തിലാണ് ഊഹാപോഹങ്ങളും സംശയങ്ങളും ഉടലെടുക്കുന്നത്.

ഈര്‍ഷ്യ, അസൂയ, ദ്വേഷം, ആശ, തൃഷ്ണ, ദൈന്യം, ദംഭം, അധര്‍മ്മബുദ്ധി എന്നുവേണ്ട, സകലദൂഷ്യങ്ങള്‍ക്കും മനസ്സില്‍ ഇടമുണ്ടാവുന്നു. ഇതേ മോഹത്തിന്റെ ഫലമായാണ് അഹങ്കാരത്തിന്റെ ബഹിര്‍സ്ഫുരണമായി മനുഷ്യന്‍ യജ്ഞദാനാദികള്‍ ചെയ്യുന്നതും തീര്‍ത്ഥാടനം നടത്തുന്നതും. വ്രത, യോഗ, നിയമാദികളും ഇതില്‍ നിന്നാണ് ഉല്‍ഭവിച്ചത്. എന്നാല്‍ അഹങ്കാരത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ശുദ്ധിയില്ല.

രാഗലോഭാദികളോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ശുദ്ധമാവുകയില്ല. ആദ്യം ദ്രവ്യശുദ്ധി – അന്യരെ ദ്രോഹിക്കാതെ ആര്‍ജ്ജിക്കുന്ന വസ്തുക്കള്‍ മാത്രമേ ശുഭകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ദ്രോഹാര്‍ജ്ജിതമായ ധനം കൊണ്ട് ചെയ്യുന്ന യജ്ഞം വിപരീതഫലത്തെയുണ്ടാക്കുന്നു. മനഃ ശുദ്ധിയാണ് രണ്ടാമത്തേത്.

അതില്ലാതെ ചെയ്യുന്ന കര്‍മ്മം കൊണ്ട് ശരിക്കുള്ള ഫലം കിട്ടുകയില്ല. കര്‍മ്മം ചെയ്യുന്നവരും യജമാനരും എല്ലാം മനശുദ്ധിയുള്ളവരാണെങ്കില്‍ ഉല്‍ക്കൃഷ്ടഫലം ലഭിക്കും. ദേശം, കാലം, ദ്രവ്യം, കര്‍ത്താക്കള്‍, മന്ത്രം എന്നിവയെല്ലാം ശുദ്ധമായാല്‍ പൂര്‍ണ്ണമായ കര്‍മ്മഫലപ്രാപ്തിയുണ്ടാവും. ശത്രുനാശം, സ്വാര്‍ത്ഥലാഭം എന്നിവയ്‌ക്കായി ചെയ്യുന്ന കര്‍മ്മം എത്ര ശുദ്ധമായാലും വിപരീത ഫലമാണുണ്ടാവുക. അങ്ങനെയുള്ളവര്‍ക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ ആവുന്നില്ല. പ്രാരബ്ധങ്ങള്‍ കൊണ്ടാണ് അവരിങ്ങനെ പാപം ചെയ്യുന്നത്.

കശ്യപപ്രജാപതിയുടെ പുത്രന്മാരാണ് ദേവന്മാരും അസുരന്മാരും. എങ്കിലും അവര്‍ പരസ്പരം കലഹിക്കുന്നു. ദേവന്മാര്‍ സത്വഗുണത്തില്‍ നിന്നും മനുഷ്യര്‍ രജോഗുണത്തില്‍ നിന്നും മൃഗങ്ങള്‍ തമോഗുണത്തില്‍ നിന്നും ഉണ്ടായവരാണെന്ന് വേദങ്ങള്‍ പറയുന്നു. എന്നാല്‍ സത്വവാന്മാരായ ദേവന്മാര്‍ക്ക് പോലും ശത്രുതയുണ്ടെങ്കില്‍ എന്ത് പറയാനാണ്? അപ്പോള്‍പ്പിന്നെ മനുഷ്യര്‍ക്കും മൃഗാദികള്‍ക്കും വൈരമുണ്ടാവുന്നതില്‍ എന്തത്ഭുതം? ദേവന്മാരും സംതൃപ്തിയില്ലാത്തവരാണ്. കാരണം ദ്വേഷവൈരങ്ങള്‍ അവരിലും സജീവമായുണ്ട്. അഹങ്കാരത്തില്‍ നിന്നാണ് ജഗത്ത് ഉത്ഭവിച്ചത്. അപ്പോള്‍പ്പിന്നെ അതില്‍ ജനിച്ച നരന് രാഗദ്വേഷം ഉണ്ടാവാതിരിക്കുമോ?’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.