കോലഴി: പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ രണ്ടുതരം ട്രോഫികള്‍ വിതരണം ചെയ്തതില്‍ പ്രതിഷേധം. ശനിയാഴ്ച സബ്കലക്ടര്‍ ഹരിത വി. കുമാര്‍ വിതരണം ചെയ്ത ചടങ്ങില്‍ വിവേചനം കാട്ടിയെന്നാണ് പരാതി. എസ്. എസ്.എല്‍.സി, പഌസ് ടു, സി.ബി.എസ്.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ 42 പേര്‍ക്കായിരുന്നു പുരസ്കാര വിതരണം. പഞ്ചായത്ത് അധികൃതര്‍ ഇവര്‍ക്കായി രണ്ടുതരം ട്രോഫികള്‍ കരുതിവെച്ചിരുന്നു. ഇവ വിതരണം ചെയ്തുകഴിഞ്ഞപ്പോഴായിരുന്നു വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തത്തെിയത്. ഒരു വിഭാഗം സിലബസുകാര്‍ക്ക് അനാകര്‍ഷകമായ ട്രോഫി നല്കി അപമാനിച്ചെന്നായിരുന്നു പരാതി. ചടങ്ങിന് ശേഷം പഞ്ചായത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ രക്ഷാകര്ത്താക്കള് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധിച്ചു. അതേസമയം ഒരേ വിലയുടെ ട്രോഫിയാണ് എല്ലാവര്ക്കും സമ്മാനിച്ചതെന്നും എന്നാല്‍ ഒരേപോലെ ട്രോഫി ലഭിക്കാത്തതിനാലാണ് രണ്ടുതരം സമ്മാനം വിതരണം ചെയ്തതെന്നും കോലഴി പഞ്ചായത്ത് സെക്രട്ടറി വിനോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: