തൃശൂര്‍: തൃശൂര്‍ പൂരത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുക രണ്ട്ýവര്‍ഷമായി കുടിശികയായിരുന്നുവെന്നും, ഇത് അനുവദിക്കുന്നതിന് ഒപ്പുവെച്ചുവെന്നും മന്ത്രി എ.സി.മൊയ്തീന്. തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് നല്കിയ സ്വീകരണത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് മുമ്പില്‍ ഇത് സംബന്ധിച്ച ഫയല്‍ എത്തിയത്. തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോണ്‍നത്താലെ ടൂറിസവുമായി ബന്ധപ്പെടുത്തുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: