രണ്ടു ശ്ലോകങ്ങളിലൂടെ കാമം മനുഷ്യനെ ആക്രമിക്കുന്ന രീതി പറയുന്നു.
മൂന്നുതലത്തിലാണ് ജീവാത്മാവിനെ കാമം ആക്രമിക്കുന്നത് ജീവാത്മാവ് ഭഗവാന്റെ അംശമാണ്. ”മമൈവാംശോ ജീവലോകേ
ജീവഭൂതഃ സനാതനഃ” (ജീവന്‍ എന്റെ അംശമാണ്; സനാതനവുമാണ്. നാശമില്ലാത്തതുമാണ്.(ഗീത 15-7) അംശം എന്നുപറഞ്ഞാല്‍ എന്താണ് അര്‍ത്ഥം. ഭഗവാന്റെ എല്ലാഗുണങ്ങളും വളരെ പരിചിതമായി ജീവാത്മാവിനുണ്ട് എന്നര്‍ത്ഥം.
ജീവാത്മാക്കള്‍ ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ചപ്പോള്‍ തങ്ങള്‍ ഭഗവാന്റെ അംശങ്ങള്‍ ആണെന്നും നിരന്തരം ഭഗവാനെ സേവിച്ചുകൊണ്ടുമാത്രമേ ഈ ബോധം നിലനിര്‍ത്താന്‍ കഴിയൂ എന്ന ജ്ഞാനവും ഉണ്ടായിരുന്നു. പിന്നീട് മായയുടെ സന്താനമായ രജോഗുണത്തില്‍നിന്ന് കാമം ഉണ്ടാകുകയും ഭൗതികസുഖം അനുഭവിക്കുവാനുള്ള കാമം ജീവാത്മാവിന്റെ അന്തഃകരണത്തെ അവരണം ചെയ്യാന്‍തുടങ്ങുകയും ചെയ്യുന്നു. ഇത് ഒന്നാമത്തെതലമാണ്.
















