രാവണവധത്തിനുശേഷം അയോധ്യയില്‍ രാജാവായി അഭിഷേകം ചെയ്യപ്പെട്ട രാമന്‍ ഒരിക്കല്‍ വേഷപ്രച്ഛന്നനായി നഗരത്തിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് രാമന്റെ ശ്രദ്ധയില്‍പ്പെട്ടു.
‘എടീ! ഒരു നിമിഷം ഇനി നീ ഈ വീട്ടില്‍ നില്‍ക്കരുത്. ഹും. മറ്റൊരാളിന്റെ വീട്ടില്‍പ്പോയി വന്നിരിക്കുന്നു! മൂധേവി!!’
ഭര്‍ത്താവിന്റെ ശകാരം കേട്ട് ഭാര്യ മറുപടി പറഞ്ഞു:
‘ഹൊ! ഒരു മര്യാദാരാമന്‍ വന്നിരിക്കുന്നു! എത്രയോ കാലം രാക്ഷസന്റെ ഭവനത്തില്‍ താമസിച്ചിട്ടും രാമന്‍ തന്റെ ഭാര്യയായ സീതയെ ഉപേക്ഷിച്ചില്ല. എന്റെ ഭര്‍ത്താവ് ഈ രാമനേക്കാള്‍ വലിയവനാണ്! സ്വന്തം ഭാര്യ ബന്ധുവീട്ടില്‍ പോയി വന്നപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നു. കഷ്ടം!’
ഈ വാക്കുകേട്ടപ്പോള്‍ ശ്രീരാമനു അത്യന്തം ദുഃഖമുണ്ടായി.
തിരിച്ച് രാജധാനിയിലെത്തിയ രാമന്‍ ലോകാപവാദം ഭയന്ന്് ഗര്‍ഭിണിയായ സീതയെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.
















