പത്തനംതിട്ട: പെറ്റികേസിനായുള്ള പോലീസ് വേട്ട ജില്ലയില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സൂചന. വാഹന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ പോലീസ് ചീഫ് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. മുന്‍കാലങ്ങളില്‍ മാസഅടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധനയുമായി ബന്ധപ്പെട്ട പെറ്റികേസുകള്‍ക്ക് ക്വാട്ട നിശ്ചയിച്ചിരുന്നത്. അടുത്തകാലത്തായി ഗതാഗതസുരക്ഷയ്ക്കായുള്ള പരിശോധനയ്ക്കുമപ്പുറം ഖജനാവിലേക്കുള്ള വരുമാനമാര്‍ഗ്ഗമായി സര്‍ക്കാര്‍ പെറ്റിക്കേസുകളെ കാണാന്‍ തുടങ്ങിയതോടെ ദിനംപ്രതിയുള്ള കണക്കുകളാണ് ഓരോ പോലീസ് സ്റ്റേഷനില്‍ നിന്നും എസ്പി ഓഫീസിലേക്ക് നല്‍കേണ്ടത്. ജില്ലാ പോലീസ് ചീഫായി ഹരിശങ്കര്‍ ചുമതലയേറ്റ ശേഷം പെറ്റിക്കേസുകളുടെ ക്വോട്ടാ പുതുക്കി നിശ്ചയിച്ചു. ഇതാണ് പോലീസ് സ്റ്റേഷന് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. പുതിയ നിര്‍ദ്ദേശം അനുസരിച്ച് ചെറിയ പോലീസ് സ്റ്റേഷനുകളില്‍ ദിവസം 30 പെറ്റികേസുകളെങ്കിലും എടുത്തിരിക്കണം. അധികാര പരിധികൂടുന്നതിനനുസരിച്ച് ഇത് 40,50 എന്നിങ്ങനെയാകും എണ്ണം. ഇപ്പോള്‍ മിക്ക പോലീസ് സ്റ്റേഷനുകളിലും ഒന്നില്‍കൂടുതല്‍ ജീപ്പുകളുണ്ട്. ഇതില്‍ ഒരെണ്ണം പൂര്‍ണ്ണസമയം വാഹന പരിശോധനയ്ക്കായി നിയോഗിക്കുന്നു. ക്വോട്ട തികയ്ക്കാനുള്ള പരക്കം പാച്ചിലില്‍ പോലീസ് വാഹനയാത്രക്കാരുമായുള്ള തര്‍ക്കങ്ങളും വര്‍ദ്ധിക്കാനിടയാകും. വാഹനങ്ങള്‍ക്ക് സമീപമെത്തി പോലീസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കണമെന്നും വളവുകളിലും അപകടകരമായ ഇടങ്ങളിലും പരിശോധന ഒഴിവാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാറുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. മിക്ക ടൗണുകളിലും പല റോഡുകള്‍ ചേരുന്ന തിരക്കേറിയ കവലകളില്‍ വാഹന പരിശോധന പതിവുകാഴ്ചയാണ്. വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തുന്ന പോലീസുകാര്‍ വാഹനയാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് നിരന്തരം പരാതികള്‍ക്കും ഇടയാക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി പെറ്റികേസുകള്‍ ഒപ്പിക്കാനുള്ള തിരക്കിനിടയില്‍ പലപ്പോഴും നിരപരാധികളും പോലീസിന്റെ പീഡനത്തിനിരയാകുന്നു. ഹെല്‍മെറ്റില്ലാതെ എത്തുന്ന ഇരുചക്ര വാഹനയാത്രക്കാരെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. കൂടുതല്‍ ആളുകളെ വലയില്‍വീഴ്ത്താന്‍ പലപ്പോഴും പോലീസ് പതുങ്ങിനിന്നാണ് ഇരുചക്രയാത്രക്കാരെ വേട്ടയാടുന്നത്. കേസുകള്‍ തീരെ കുറയുന്ന ദിവസങ്ങളില്‍ നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിയ്ക്കുകയാണ് പോലീസിന്റെ എളുപ്പമാര്‍ഗ്ഗം. മതിയായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്ത ടൗണുകളില്‍ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. പ്രധാന നഗരങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന ട്രാന്‍സ്പോര്‍്ട്ട് കമ്മീഷണരുടെ നിര്‍ദ്ദേശം ഗതാഗത മന്ത്രിയും അംഗീകരിച്ച സാഹചര്യത്തില്‍ നടപടി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും ഉറപ്പായി.
സ്ഥിരീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: