വടശ്ശേരിക്കര: ജല വകുപ്പിന്റെയും, പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥയില്‍ ശബരിമല
പ്രധാന പാത താറുമാറാകുന്നു. രണ്ടാഴ്ചയിലേറെയായി വടശ്ശേരിക്കര മനോരമ ജംഗ്ഷനില്‍ ജല വകുപ്പ് സ്ഥാപിച്ച പൈപ്പ് പൊട്ടി റോഡില്‍ കുഴി രൂപപെട്ടു. തുടക്കത്തില്‍ ചെറിയ ചോര്‍ച്ച മാത്രമാണുണ്ടായിരുന്നത്. ആഴ്ചകള്‍ കൊണ്ട് വലിയ കുഴി രൂപപ്പെടുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് പോലീസ് ഇന്നലെ ഈ പ്രദേശത്ത് അപായ സൂചന അറിയിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കുഴി രൂപപ്പെട്ട പ്രദേശം കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഇത് അപകട സാധ്യത കൂട്ടുന്നു. ജല വകുപ്പിലും, പൊതുമരാമത്തു വകുപ്പിലും ജോലിക്കാരുടെ കുറവാണ് പ്രശ്നം പരിഹരിക്കാന്‍ തടസ്സമായി നില്‍ക്കുന്നതെന്നാണ് അധികൃതര്‍ ഹയുന്നത്. റോഡു മുറിച്ച് പൈപ്പിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ജല വകുപ്പ് പൊതുമരാമത്ത് വകുപ്പില്‍ പണം അടച്ച് അനുമതിയും വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. റോഡ് പഴപടി പുനസ്ഥാപിക്കാന്‍ ഇപ്പോള്‍ തന്നെ നല്ലൊരു തുക മുടക്കേണ്ടി വരുന്നത് സര്‍ക്കാരിന് അധിക ബാധ്യതയും ഉണ്ടാക്കുന്നു. അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. പെടോള് പമ്പ് ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് രാവിലെയും, വൈകിട്ടും അനുഭവപ്പെടുന്ന തിരക്കില്‍ അപകടത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: